ജനപങ്കാളിത്വത്തോടെ സാന്ത്വന പരിചരണം
ചേര്‍ത്തല: സാന്ത്വന പരിചരണത്തിന് പിന്തുണയേകാന്‍ സൗഹൃദകൂട്ടായ്മയിലൂടെ ജനങ്ങള്‍ ഒത്തു ചേര്‍ന്നു. സാന്ത്വനം പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ചേര്‍ത്തല എന്‍.എസ്.എസ് യൂനിയന്‍ ഹാളില്‍ ഒരുക്കിയ സൗഹൃദക്കൂട്ടായ്മയാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ അണിചേരാനുള്ള പ്രദേശവാസികളുടെ ഒത്തുചേരലിനു വേദിയായത്.ചടങ്ങ് സ്‌നേഹതീരം എ.ആര്‍.പി.സി ചെയര്‍മാന്‍ സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. എ. എം ആരിഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
ജീവിതത്തിന്റെ നാനാതുറകളിലെ നൂറുകണക്കിനാളുകള്‍ സംഗമത്തില്‍ ഒത്തുചേര്‍ന്നു. 900 പേര്‍ക്ക് സൊസൈറ്റി അംഗത്വം സജി ചെറിയാന്‍ വിതരണം ചെയ്തു. 13 ലക്ഷത്തോളം രൂപയാണ് ഇപ്രകാരം ലഭിച്ചത്. ചേര്‍ത്തല നഗരസഭയിലും പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തുകളിലുമാണ് സൊസൈറ്റി ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുക. സൊസൈറ്റിക്ക് 11 മേഖല സമിതികളും 111 വാര്‍ഡ് സമിതികളും ഉണ്ട്. ദീര്‍ഘനാളായി രോഗബാധിതരായി കഴിയുന്നവരും ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളുമാണ് സൊസൈറ്റിയുടെ ഗുണഭോക്താക്കളാകുക. പരിചരണത്തിന് ഉപകരണങ്ങളും ചികിത്സയ്ക്ക് മരുന്നും വേണ്ടവര്‍ക്ക് ഭക്ഷ്യവസ്തുക്കളും എത്തിക്കും.
കാരുണ്യമതികളുടെ സഹായത്താലാകും അതിനുള്ള വിഭവങ്ങള്‍ സമാഹരിക്കുക. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകരുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം പ്രയോജനപ്പെടുത്തും. 15 മുതല്‍ ഗൃഹകേന്ദ്രീകൃതമായ സാന്ത്വന പരിചരണം ആരംഭിക്കും. രണ്ട് ആംബുലന്‍സുകള്‍ സൊസൈറ്റി വാങ്ങും. ഓഫിസ് ഉദ്ഘാടനം ഏപ്രില്‍ 10ന് ചേര്‍ത്തല നഗരത്തില്‍ നടക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."