ബി.ജെ.പി ദലിതരെയും അംബേദ്കറെയും അപമാനിക്കുന്നുവെന്ന് എം.പി
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ബഹ്‌റിച്ചില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം സാവിത്രി ബായി ഫൂലെ. രാജ്യത്തുടനീളെ ദലിതുകളെയും അംബേദ്കറെയും അപമാനിക്കാനാണ് ഉത്തര്‍പ്രദേശ്, കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് ബി.ജെ.പി നേതാവുകൂടിയായ സാവിത്രി ബായി ഫൂലെ പറഞ്ഞു.
ലഖ്‌നൗവില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. താഴ്ന്ന ജാതിക്കാരെ ഉന്നതിയിലേക്ക് എത്തിക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. അംബേദ്കരുടെ പ്രതിമകള്‍ കാവിയണിയിക്കുകായാണ്. പ്രതിമകള്‍ തകര്‍ക്കപ്പെടുകയാണ്. ഇതിനെതിരേ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യാനാഥിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ദലിത് ബന്ദിനോട് അനുബന്ധിച്ച് നിരവധി ദലിതുകള്‍ കൊല്ലപ്പെട്ടെങ്കിലും അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടില്ല. സംവരണമുണ്ടായിട്ടും ദലിതര്‍ തൊഴില്‍ രഹിതരാവുന്നു. അവര്‍ വലിയ രീതിയില്‍ വിവേചനങ്ങള്‍ക്കിരയാവുന്നുവെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."