മധ്യപ്രദേശില്‍ 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെന്ന് കോണ്‍ഗ്രസ്
ഭോപ്പാല്‍: സംസ്ഥാനത്ത് 60 ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ടെന്ന് കോണ്‍ഗ്രസ്. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. അന്വേഷണത്തിനായി പ്രത്യേക സമിതിയെ കമ്മിഷന്‍ നിയോഗിച്ചു.
ഇന്ന് മുതല്‍ അന്വേഷണം ആരംഭിക്കുന്ന സമിതി നാല് ദിവസത്തിനുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വോട്ടര്‍ പട്ടികയില്‍ പേരുള്ള വ്യാജരായ 60 ലക്ഷം ആളുകളുടെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന കോണ്‍ഗ്രസ് തലവന്‍ കമല്‍നാഥ് പറഞ്ഞു. സര്‍ക്കാര്‍ ഇടപെടലിലൂടെയാണ് വ്യജ പേരുകള്‍ വോട്ടര്‍പട്ടികയില്‍ ചേര്‍ത്തതെന്ന് അദ്ദേഹം ആരോപിച്ചു. മനപ്പൂര്‍വമാണ് ഇത് ചേര്‍ത്തതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ സംസ്ഥാന ജനസംഖ്യ 24 ശതമാനമാണ് വര്‍ധിച്ചത്. എന്നാല്‍ എങ്ങനെയാണ് വോട്ടര്‍ പട്ടികയില്‍ മാത്രം ഇത് 40 ശതമാനം വര്‍ധവുണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ചോദിച്ചു.
ഓരോ മണ്ഡലങ്ങളിലെയും വോട്ടര്‍മാരെ കൃത്യമായി പരിശോധിച്ചു. ഒരു വോട്ടറുടെ പേര് 26 പട്ടികകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ബി.ജെ.പി ജനാധിപത്യത്തെ കൊലപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാലി പറഞ്ഞു. ഫെബ്രുവരിയില്‍ സംസ്ഥാനത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ സമാനമായ ആരോപണം കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു.
ഏപ്രലില്‍ ആറു ലക്ഷത്തോളം വ്യാജ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നീക്കം ചെയ്തിരുന്നു. പൃഥിരാജ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരാണ് മധ്യപ്രദേശ് ഭരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."