രണ്ടാനച്ഛന് പുഴയിലെറിഞ്ഞ ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു
താനെ: രണ്ടാനച്ഛന് പുഴയിലെറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ലോകമാന്യ നഗറിലാണ് സംഭവം. പുഴയില്‍വീണ ആറുവയസുകാരി വള്ളിപ്പടര്‍പ്പുകളിലും മറ്റും പിടിച്ചാണ് രാത്രിമുഴുവന്‍ കഴിച്ചുകൂട്ടിയത്. രാവിലെ കരച്ചില്‍കേട്ട നാട്ടുകാരാണ് കുട്ടിയെ രക്ഷപ്പെടുത്തിയതെന്ന് പൊലിസ് അറിയിച്ചു.
രണ്ടാനച്ഛന് തുളസി റാം സെയ്നി(48)യാണ് കുട്ടിയെ പുഴയിലെറിഞ്ഞത്. ഇയാള്‍ വിവാഹം ചെയ്ത സ്ത്രീയ്ക്ക് കുട്ടിയുമുണ്ടായിരുന്നു. മൂവരും ലോകമാന്യനഗറിലായിരുന്നു താമസിച്ചിരുന്നത്.
വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ നിരന്തരം കലഹമുണ്ടാകാറുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ കലഹമുണ്ടായപ്പോള്‍ കുട്ടിയുമായി പുറത്തിറങ്ങിയ സെയ്നി ബൈക്കില്‍ ബദല്പൂര് പാലത്തിനു മുകളിലെത്തി നദിയിലേയ്ക്കു എറിയുകയായിരുന്നു. കുട്ടിയെ താനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലിസ് അന്വേഷണം തുടങ്ങിയതോടെ സെയ്നി ഒളിവിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."