ഗൗരി ലങ്കേഷ് വധം: ആസൂത്രകര്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍
ബംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്ര ഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണെന്ന് അനേഷണ സംഘം. ഹിന്ദു ജനജാഗ്രത സമിത, സനാതന്‍ സന്‍സ്ത അംഗങ്ങളായ അമോല്‍ കാല, നിഹാല്‍ അലിയാസ് ദാദ എന്നിവരാണ് മുഖ്യ ആസുത്രകരെന്ന് സ്‌പെഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം( എസ്.ഐ.ടി). പൂനെ സ്വദേശിയായ അമോല്‍ കാലെ(37) അന്വേഷണം സംഘത്തിന്റെ കസ്റ്റിഡിയിലാണ്. എന്നാല്‍ നിഹാലിനെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആളെ തിരിച്ചറിയാതിരിക്കാനായി വ്യാജ പേരുകള്‍ ഇദ്ദേഹം ഉപയോഗിക്കുന്നത് അന്വേഷണ സമിതിയെ കുഴക്കുന്നുണ്ട്.
കൊലപാതകത്തിലെ പങ്കാളിയെന്ന് കരുതുന്ന മനോഹര്‍ യാദവ് എന്നയാള്‍ പൊലിസ് കസ്റ്റഡിയിലാണ്. കാലെക്കും നിഹാലിനും കൊലപാതകവുമായി ബന്ധപ്പെട്ട് ഓരോ സമയങ്ങളിലെയും വിവരങ്ങള്‍ കൈമാറിയിരുന്നുവെന്ന് ഇദ്ദേഹം അന്വേഷണ സമിതിക്ക് മുന്നില്‍ സമ്മതിച്ചിട്ടുണ്ട്. സനാതന്‍ സന്‍സ്ത നേതാവും കൊലപാതകത്തില്‍ ആദ്യമായി പിടിയിലുമായ കെ.ടി നവീന്‍ കുമാറിനൊപ്പം യാദവ്, ഗൗരി ലങ്കേഷിനെ ആര്‍.ആര്‍ നഗറില്‍ നിന്ന് അവരുടെ വീട് വരെയും മറ്റു പ്രദേശങ്ങളിലും പിന്തുടര്‍ന്നുവെന്ന് അന്വേഷണ സമിതി പറഞ്ഞു. ഇത് സൂചിപ്പിക്കുന്നത് കാലെയും നിഹാലും ഗൗരി ലങ്കേഷ് വധത്തിലെ മുഖ്യസൂത്രകന്മാരാണെന്നും ഇത് തെളിയിക്കാനായി കൂടുതല്‍ സാഹചര്യ തെളിവുകള്‍ ആവശ്യമാണെന്നും അവര്‍ പറഞ്ഞു.
ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹൈന്ദവ വിരുദ്ധ കാഴ്ചപ്പാടുകളുള്ളതിനാലാണെന്ന് അന്വേഷണ സമിതി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഹിന്ദു ധര്‍മത്തിനും ഹൈന്ദവ ദൈവങ്ങള്‍ക്കുമെതിരേയുള്ള ഗൗരി ലങ്കേഷിന്റെ നിലപാടില്‍ പ്രതികള്‍ രോഷാകുലരായിരുന്നുവെന്ന് കഴിഞ്ഞ ദിവസം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.
നവീന്‍ കുമാറിന് സനാതന്‍ സന്‍സ്തയയുമായി ബന്ധമുണ്ടെന്ന് ഭാര്യ രൂപ മൊഴി നല്‍കിയിരുന്നു. 2017ല്‍ നവീന്‍ തന്നെ ശിമോയഗയിലെ പരിപാടിയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും അവിടെയുള്ള സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെ പരിചയപ്പെടുത്തിയെന്നും രൂപ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."