പാക് ശീഈ പള്ളിയില്‍ ചാവേര്‍സ്‌ഫോടനം: 22 മരണം
ഇസ്‌ലാമാബാദ്: വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ ശീഈ പള്ളി ലക്ഷ്യമിട്ടു നടന്ന ചാവേര്‍ ആക്രമണത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. 70ഓളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തു. അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള ഖുറം ഗോത്രമേഖലയിലുള്ള ശീഈ പള്ളിയായ ഇമാംഗഢില്‍ സ്ത്രീകളുടെ പ്രവേശനകവാടത്തിലാണ് സ്‌ഫോടനം നടന്നത്. ശീഈ ഭൂരിപക്ഷ നഗരമായ പരാചിനാറിലെ ശേന്ദാക് ബസാറിലാണ് പള്ളി സ്ഥിതിചെയ്യുന്നത്. സംഭവത്തില്‍ പാക് താലിബാന്‍ ഘടകമായ ജമാഅത്തുല്‍ അഹ്‌റാര്‍ ആണ് ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമങ്ങള്‍ക്ക് സന്ദേശം അയച്ചിട്ടുണ്ട്. ഇമാംഗഢില്‍ സ്ത്രീകളുടെ പ്രവേശന കവാടത്തില്‍ ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചുകൊണ്ടിരിക്കെയാണ് അപകടം നടന്നത്.
ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ഒരാള്‍ പള്ളിയോട് ചേര്‍ന്ന് കാര്‍ പാര്‍ക്ക് ചെയ്തയുടന്‍ വന്‍ സ്‌ഫോടനം അരങ്ങേറുകയായിരുന്നു. സംഭവം ചാവേര്‍ ആക്രമണമാണെന്നും ഇതിനു പിറകെ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതായും പ്രദേശത്തെ പാര്‍ലമെന്റ് അംഗമായ സാജിദ് ഹുസൈന്‍ പറഞ്ഞു.
ഈ വര്‍ഷം ആദ്യത്തില്‍ പരാചിനാറില്‍ പച്ചക്കറി കമ്പോളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. സിന്ദിലെ ഷഹബാസ് ഖലന്ദര്‍ ദര്‍ഗയില്‍ ഫെബ്രുവരിയില്‍ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 90 പേരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."