ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍
വെണ്മണി: ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ വിവിധ കേന്ദ്രങ്ങളില്‍ ഇന്നുമുതല്‍ ആരംഭിക്കും. വാര്‍ഡ് ഒന്നിലെ ഗുണഭോക്താക്കളുടെ കാര്‍ഡ് പുതുക്കല്‍ ഇന്ന് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും വാര്‍ഡ് രണ്ട് നാളെ പാറചന്ത കമ്മ്യൂണിറ്റി ഹാളിലും വാര്‍ഡ് മൂന്ന്- മൂന്നിന് എസ്.എന്‍ഡിപി ശാഖാ മന്ദിരത്തിന് സമീപമുള്ള അംഗന്‍വാടിയിലും വാര്‍ഡ്-4 നാലിന് ഇല്ലത്തുമേപ്പുറം കമ്മ്യൂണിറ്റി ഹാളിലും വാര്‍ഡ്-5 അഞ്ചിന് ഇല്ലത്തു മേപ്പുറം കമ്മ്യൂണിറ്റി ഹാളിലും നടക്കും. മറ്റുള്ള വാര്‍ഡുകളിലെ കാര്‍ഡ് പുതുക്കല്‍ ഇപ്രകാരം വാര്‍ഡ്-6 ആറിന് ആലംതുരുത്തി കമ്മ്യൂണിറ്റി ഹാള്‍, വാര്‍ഡ് 7- 7ന് എസ്എന്‍ഡിപി സ്‌കൂള്‍ കക്കട, വാര്‍ഡ് 8- 8ന് ബികെവി സ്‌കൂള്‍ പുന്ത്‌ല, വാര്‍ഡ് 9- 9ന് ജെബിസ്‌കൂള്‍ പുന്ത്‌ല, വാര്‍ഡ് 10- 11ന് ജെബി സ്‌കൂള്‍ വെണ്മണി, വാര്‍ഡ് 11- 10ന് ലോഹ്യാ സ്‌കൂള്‍ തുരുത്തിമുക്ക്, വാര്‍ഡ് 12- 16ന് തച്ചമ്പള്ളി എല്‍പി സ്‌കൂള്‍, വാര്‍ഡ് 13- 12ന് ജെബി സ്‌കൂള്‍ വെണ്മണി, വാര്‍ഡ്-14 13ന് ജെബിസ്‌കൂള്‍ വെണ്മണി, വാര്‍ഡ്-15 17ന് കൃഷിഭവന്‍ താഴത്തമ്പലം എന്നീ ക്രമത്തിലും നടക്കുന്നതായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."