HOME
DETAILS
MAL
ലോക്ക് ഡൗണ്‍ ലംഘിച്ച് മത്സ്യബന്ധനം; രണ്ട് ബോട്ടുകള്‍ പിടികൂടി
backup
April 03 2020 | 02:04 AM
35 മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്ത് നിരീക്ഷണത്തിലാക്കി
കൊല്ലം: ലോക്ക് ഡൗണ്‍ ലംഘിച്ച് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകള്‍ നീണ്ടകര കോസ്റ്റല്‍ പൊലിസ് പിടിച്ചെടുത്തു. തമിഴ്നാട് സ്വദേശികളടക്കം 35 മത്സ്യത്തൊഴിലാളികളെയും കസ്റ്റഡിയിലെടുത്തു. ലോക്ക്ഡൗണ്‍ ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ബോട്ടുകള്‍ പിടികൂടിയത്.
ആഴക്കടലില്‍ നിന്ന് പിടിക്കുന്ന മത്സ്യം ചെറുവള്ളങ്ങളില്‍ കയറ്റി ഹാര്‍ബറിലെത്തിക്കുകയായിരുന്നു ഇവരുടെ രീതി. കുളച്ചലില്‍ നിന്നെത്തിയ, 10 പേര്‍ക്ക് മാത്രം മത്സ്യബന്ധനത്തിന് അനുമതിയുള്ള ബോട്ടില്‍ 28 പേരാണ് ഉണ്ടായിരുന്നത്. കന്യാകുമാരിയില്‍ നിന്നെത്തിയ ബോട്ടില്‍ ഒരു നീണ്ടകര സ്വദേശിയും ആറ് തമിഴ്നാട്ടുകാരും ഉണ്ടായിരുന്നു. പൊലിസിനെ കണ്ട് കടലില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച നീണ്ടകര സ്വദേശിയെയും പിടികൂടി. 35 പേരെയും ഓച്ചിറയിലെ കേന്ദ്രത്തില്‍ നിരീക്ഷണത്തിലാക്കി. ബോട്ടിലുണ്ടായിരുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."