ദോഹ അന്താരാഷ്ട്ര ഭക്ഷ്യമേളയ്ക്കു തുടക്കമായി
ദോഹ: ഖത്തറിലെയും അയല്‍രാജ്യങ്ങളിലെയും ഭക്ഷണപ്രിയര്‍ക്കു രുചിഭേദങ്ങള്‍ സമ്മാനിച്ച് ഖത്തര്‍ അന്താരാഷ്ട്ര ഭക്ഷ്യ മേളയ്ക്ക് തുടക്കമായി. ഹോട്ടല്‍ പാര്‍ക്കിന്റെ പുല്‍ത്തകിടിയില്‍ 130ലേറെ ഭക്ഷണ സ്റ്റാളുകളാണ് സന്ദര്‍ശകര്‍ക്കായി ഒരുക്കിയത്. ഭക്ഷ്യമേളയുടെ എട്ടാമത് എഡിഷനില്‍ തന്നെ ഏറ്റവും വലിയ മേളയാണിത്.
റസ്റ്റോറന്റുകളും ഹോട്ടലുകളും മാളുകളും വൈവിധ്യങ്ങളുമായി മേളയുടെ ഭാഗമാണ്. ഡിന്നര്‍ ഇന്‍ ദി സ്കൈ, ഗാര്ഡന് പിക്നിക്, ഹൈ ടീഫെന് ഡൈനിങ് തുടങ്ങി വ്യത്യസ്തങ്ങളായ അനുഭവങ്ങളും ഭക്ഷണ പ്രിയര്‍ക്കായി ഒരുക്കിയിരിക്കുന്നു. സ്റ്റാളുകളിലും ട്രക്കുകളിലും 5 റിയാല്‍ മുതല്‍ 35 റിയാല്‍ വരെ വിലയില്‍ ഭക്ഷ്യ വിഭവങ്ങള്‍ ലഭ്യമാണ്. ഡിന്നര്‍ ഇന്‍ ദി സ്കൈക്ക് 500 റിയാലാണ് .
ദിവസവും വൈകിട്ട് 4 മുതല്‍ 9.30 വരെ നടക്കുന്ന ലൈവ് കുക്കിങ് ഡമോണ്സ്ട്രേഷനില് ലോകത്തെ തന്നെ ഏറ്റവും മികച്ച പാചകക്കാരാണ് അണിനിരക്കുന്നത്. പ്രശസ്ത ഷെഫുമാരായ ആന്‍ഡി ബേറ്റ്സും ഗ്രഹാം എലിയറ്റും തങ്ങളുടെ രഹസ്യ രുചിക്കൂട്ടുകള്‍ വെളിപ്പെടുത്താന്‍ മേളയില്‍ എത്തും . ഇതിനു പുറമേ അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പ്രശസ്ത ഷെഫുമാരും പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."