ആറുകിലോ കഞ്ചാവുമായി കമ്പം സ്വദേശിനി പിടിയില്‍
അരൂര്‍: ആറുകിലോ കഞ്ചാവുമായി തമിഴ്‌നാട് കമ്പം സ്വദേശിനി പിടിയില്‍. രണ്ട് കിലോയുടെ മൂന്ന് പൊതികളിലായി വില്‍പ്പനയ്ക്കായി എത്തിയ തമിഴ്‌നാട് കമ്പം സ്വദേശിനി ഈശ്വരി (51)യാണ് അരൂര്‍ പൊലിസിന്റെ പിടിയിലായത്.
ജില്ലാ പൊലിസ് മേധാവി മുഹമ്മദ് റഫീക്കിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നര്‍ക്കോട്ടിക്ക് സെല്‍ ഡിവൈ.എസ്.പി മുഹമ്മദ് കബീര്‍ റാവുത്തറുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിശേധനയിലാണ് ഇവരെ പിടികൂടാനായത്.
കമ്പത്ത് ഇവരുടെ വ്യാപാരമേഖല ക്വട്ടേഷന്‍ സംഘങ്ങളുടെ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നേ ഇവരെ പിടികൂടുക പൊലിസിന് തലവേദനയായിരുന്നു. കഞ്ചാവ് വില്‍പ്പനയില്‍ പ്രധാനിയാണ് തങ്കച്ചി. കേരളത്തില്‍ വില്‍പ്പനക്ക് എത്തുന്ന കഞ്ചാവിന്റെ ഭൂരിഭാഗവും ഇവരില്‍നിന്നാണ് വാങ്ങുന്നത്. വിശ്വസ്തരായ ഏജന്റുകള്‍ക്ക് തങ്കച്ചി നേരിട്ട് കഞ്ചാവ് കേരളത്തിലെത്തിക്കും.
വലിയ ശൃഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇവര്‍ ബസ് മാര്‍ഗമാണ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നത്. ഇവര്‍ കൊണ്ടുവരുന്ന കഞ്ചാവിന് ഉന്നത ഗുണനിലവാരമുള്ളതിനാല്‍ ആവശ്യക്കാരേറെയാണ്. തമിഴ്‌നാട്ടിലെ തേനി കേന്ദ്രീകരിച്ചാണ് കച്ചവടം.
തേനി, കമ്പം ഭാഗത്ത് എത്തുന്ന കച്ചവടക്കാരെ തങ്കച്ചിയുടെ ആലയത്തില്‍ എത്തിക്കാന്‍ എജന്റുമാരുണ്ട്. കൂടാതെ ഈ പ്രദേശത്ത് എത്തുന്ന വിദ്യാര്‍ഥികളായ കച്ചവടക്കാര്‍ക്കുവേണ്ടി ഓട്ടോ ഡ്രൈവര്‍മാരും സജിവമായി രംഗത്തുണ്ട്. എറണാകുളം, ആലപ്പുഴ ഭാഗത്ത് ഇവരില്‍നിന്നാണ് കഞ്ചാവ് കൂടുതലായും വാങ്ങുന്നത്. അറുപതിനായിരം രൂപാ തമിഴ്‌നാട്ടില്‍ വിലമതിക്കുന്ന കഞ്ചാവിന് കേരളത്തില്‍ പത്ത് ഗ്രാമിന് അഞ്ഞൂറു രൂപക്കാണ് വില്‍ക്കുന്നതെന്ന് പറയപ്പെടുന്നു.
ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചുള്ള കുടുതല്‍ വിവരങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമേ അറിയാന്‍ കഴിയൂ എന്ന് പൊലിസ് പറഞ്ഞു. അരൂര്‍ എസ്.ഐ. ടി.എസ്.റെനീഷിന്റെ നേതൃത്വത്തിലുള്ള് സംഘത്തില്‍ സി.പി.ഒ മാരായ കെ.ജെ.സേവ്യര്‍, വി.എച്ച്.നിസാര്‍, എ.അബിന്‍, ടോണി വര്‍ഗീസ്, ടി.കെ.അനീഷ്, വി.ബി.വൈശാഖ്, കെ.ആര്‍.ബൈജു, ടി.സി.ഉഷാ, കെ.സ്മിഖില എന്നിവരുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."