ഉള്‍നാടന്‍ പ്രദേശങ്ങളിലും ലഹരി മാഫിയ സജീവം
മാവൂര്‍: നഗരങ്ങള്‍ക്ക് പുറമെ ഉള്‍നാടന്‍ പ്രദേശങ്ങളിലും ലഹരി മാഫിയ പിടിമുറുക്കുന്നു. കഞ്ചാവും നിരോധിത പുകയില ഉല്‍പന്നങ്ങളുമെല്ലാം ഗ്രാമങ്ങളിലെത്തിച്ച് വില്‍പ്പന നടത്തുന്ന വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. ദിവസങ്ങള്‍ക്ക് മുന്‍പ് പ്രദേശത്തെ ഒരു സ്‌കൂളില്‍ നിന്നു കഞ്ചാവ് പായ്ക്കറ്റ് പിടിക്കപ്പെട്ടിരുന്നു.
ഇന്നലെ മാവൂരില്‍ വച്ച് കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ആസിഫ് മണ്ഡല്‍ (20) പൊലിസിന്റെ പിടിയിലായി. ഇയാളോടൊപ്പം സ്വദേശികളായ രണ്ടു വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നുവെങ്കിലും അവര്‍ സമര്‍ത്ഥമായി രക്ഷപ്പെടുകയായിരുന്നു.
പിടിയിലായ പ്രതിയെ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന രണ്ടു കിലോഗ്രാം കഞ്ചാവുമായി കൊടുവള്ളി സ്വദേശി കുന്ദമംഗലം പൊലിസിന്റെ പിടിയിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് തെങ്ങിലക്കടവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഞ്ചാവുമായി മാവൂര്‍ പൊലിസ് പിടികൂടിയിരുന്നു. നിരന്തരം പ്രദേശത്ത് കഞ്ചാവ് പിടികൂടുന്ന സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."