പോരിനൊരുങ്ങി ടീമുകള്‍
മോസ്‌ക്കോ: റഷ്യന്‍ ലോകകപ്പിനുള്ള അന്തിമ 23 അംഗ ടീമിനെ പ്രഖ്യാപിച്ച് ഉറുഗ്വെ, ആതിഥേയരായ റഷ്യ, നൈജീരിയ, ദക്ഷിണ കൊറിയ, ആസ്‌ത്രേലിയ, ടുണീഷ്യ ടീമുകള്‍. ലോകകപ്പിനുള്ള അന്തിമ സംഘത്തെ പ്രഖ്യപിക്കേണ്ട അവസാന ദിവസം ഇന്നാണ്.
ഉറുഗ്വെ: സംപ്‌ഡോറിയ മധ്യനിര താരം ഗാസ്റ്റന്‍ റാമിറസടക്കം മൂന്ന് താരങ്ങളെ കോച്ച് ഓസ്‌ക്കാര്‍ ടബാരസ് അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കി. പ്ലേമേക്കര്‍ നിക്കോലാസ് ലൊഡെയ്‌രോ, കൗമാര താരം ഫെഡറിക്കോ വല്‍വര്‍ഡെ എന്നിവരാണ് അവസാന 23ല്‍ ഇടം പിടിക്കാതെ പോയ താരങ്ങള്‍.
റഷ്യ: പരുക്കിന്റെ വേവലാതി നിലനില്‍ക്കെയാണ് ആതിഥേയരായ റഷ്യ അന്തിമ 23 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ചത്. പരുക്കേറ്റ് പുറത്തായ പ്രതിരോധ താരം റസ്‌ലന്‍ കംപോലോവിന് പകരം 39കാരനായ സെര്‍ജി ഇഗ്നഷേവിചിന് അപ്രതീക്ഷിതമായി അന്തിമ ടീമില്‍ ഇടം ലഭിച്ചു. മുന്‍ ചെല്‍സി വിങര്‍ യുരി സിര്‍കോവും ടീമിലുണ്ട്.
ആസ്‌ത്രേലിയ: വെറ്ററന്‍ താരം ടിം കാഹിലിനെ ഉള്‍പ്പെടുത്തി ആസ്‌ത്രേലിയയുടെ അന്തിമ 23 ടീം. 38കാരനായ വെറ്ററന്‍ താരം കരിയറിലെ നാലാം ലോകകപ്പിനാണ് റഷ്യയിലെത്തുന്നത്. കാഹിലിനൊപ്പം നാലാം ലോകകപ്പിനായി മുന്നേറ്റ താരം മാര്‍ക് മിലിഗനുമുണ്ട്. പ്രാഥമിക പട്ടികയില്‍ ഇടംപിടിച്ച് ശ്രദ്ധേയനായ ക്രൊയേഷ്യന്‍ വംശജന്‍ ഫ്രാന്‍ കരാക്കിചിന് പക്ഷേ അന്തിമ സംഘത്തില്‍ ഇടമില്ലാതെ പോയി.
നൈജീരിയ: ആഴ്‌സണലിന്റെ യുവ താരം അലക്‌സ് ഇവോബിയെ ഉള്‍പ്പെടുത്തി നൈജീരിയയുടെ 23 അംഗ ടീം റെഡി. ചെല്‍സി വിങര്‍ വിക്ടര്‍ മോസസ്, ലെയ്സ്റ്റര്‍ സിറ്റി താരം വില്‍ഫ്രഡ് എന്‍ഡിഡി, അഹമദ് മുസ എന്നീ പ്രമുഖരും 23 അംഗ സംഘത്തിലുണ്ട്. മുന്‍ ചെല്‍സി താരം ജോണ്‍ ഒബി മികേലാണ് ടീമിന്റെ ക്യാപ്റ്റന്‍.
ദക്ഷിണ കൊറിയ: കരിയറിലെ മൂന്നാം ലോകകപ്പിനിറങ്ങാമെന്ന ക്രിസ്റ്റല്‍ പാലസ് വിങര്‍ ലീ ചുങ് യുങിന്റെ മോഹം പൊലിഞ്ഞു. യുങിനെ ഒഴിവാക്കി ദക്ഷിണ കൊറിയ 23 അംഗ ടീമിനെ തിരഞ്ഞെടുത്തു. 28 അംഗ പ്രാഥമിക പട്ടികയില്‍ നിന്നാണ് അന്തിമ സംഘത്തെ കോച്ച് ഷിന്‍ ടി യുങ് പ്രഖ്യാപിച്ചത്.
ടുണീഷ്യ: ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ മികച്ച പ്രകടനം പുറത്തെടുത്ത യൂസഫ് മസ്‌കാനിയില്ലാതെ ടുണീഷ്യയുടെ 23 അംഗ ടീം. പരുക്കാണ് ടുണീഷ്യക്ക് സുപ്രധാന താരത്തിന്റെ സേവനം ലഭിക്കുന്നതിന് തടസമായത്.
പ്രാഥമികമായി പ്രഖ്യാപിച്ച 29 അംഗ ടീമില്‍ നിന്നാണ് അന്തിമ സംഘത്തെ കോച്ച് നബില്‍ മാലൗല്‍ തിരഞ്ഞെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."