സ്വര്‍ണക്കപ്പ് മോസ്ക്കോയിലെത്തി
മോസ്ക്കോ: വിവിധ രാജ്യങ്ങളിലൂടെ പര്യടനം നടത്തി ലോകകപ്പിന്റെ സ്വര്‍ണ കപ്പ് റഷ്യയിലെത്തി. തലസ്ഥാനമായ മോസ്ക്കോയില്‍ ട്രോഫി പ്രദര്‍ശിപ്പിച്ചു. ലോകകപ്പിന് പന്തുരുളാന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ സ്വര്‍ണക്കപ്പ് നേരില്‍ കാണാന്‍ തലസ്ഥാന നഗരിയില്‍ നിരവധി പേരാണ് എത്തിയത്. ഒന്‍പത് മാസങ്ങള്‍ക്ക് മുന്‍പ് ലുഷ്നികി സ്റ്റേഡിയത്തില്‍ നിന്നാണ് ട്രോഫിയുടെ ലോക പര്യടനം ആരംഭിച്ചത്. 150,000 കിലോമീറ്ററുകളാണ് 6.1 കിലോഗ്രാം തൂക്കവും 18 കാരറ്റുമുള്ള ട്രോഫി താണ്ടിയത്. ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പര്യടനം കൂടിയായിരുന്നു ഇത്തവണത്തേത്.
ജര്‍മനിയെ 1990ലെ ജേതാക്കളാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച ഇതിഹാസ താരം ലോതര്‍ മത്തേയൂസ് മോസ്ക്കോയിലെത്തിയ കപ്പിനെ വരവേല്‍ക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയായി. കനത്ത സുരക്ഷയുടെ അകമ്പടിയില്‍ മോസ്ക്കോയില്‍ ഗോര്‍കി പാര്‍ക്ക്, പുഷ്കിന്‍സ്കയ സ്ക്വയര്‍ എന്നിവിടങ്ങളില്‍ ട്രോഫി പ്രദര്‍ശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."