HOME
DETAILS
MAL
ഖത്തറിൽ ഏപ്രിലിൽ പെട്രോൾ വിലയിൽ മാറ്റമുണ്ടാവില്ല
backup
March 31 2017 | 19:03 PM
ദോഹ: ഏപ്രില്‍ മാസം പെട്രോള്‍ വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് മാസത്തെ തുടര്‍ച്ചയായ വര്‍ധനയ്ക്ക് ശേഷമാണ് ഇക്കുറി വാഹന ഉടമകള്‍ക്ക് ആശ്വാസമേകുന്ന റിപോര്‍ട്ട് വന്നിരിക്കുന്നത്. പ്രീമിയം പെട്രോള്‍ ലിറ്ററിന് 1.60 റിയാല്‍, 95 ഒക്ടേന്‍ സൂപ്പര്‍ ഗാസോലിന് ലിറ്ററിന് 1.70 റിയാല്‍ എന്ന നിലയില്‍ തുടരും.
എന്നാല്‍ ഡീസലിന് ഏപ്രിലില്‍ 5 ദിര്‍ഹം വര്‍ധിക്കും. ലിറ്ററിന് 1.55 റിയാല്‍ എന്നത് 1.60 റിയാലായി മാറും. 2017ല്‍ ആദ്യമായി യുഎഇയില്‍ ഏപ്രിലില്‍ ഇന്ധന വില കുറയും.
കഴിഞ്ഞ വര്‍ഷം ജൂണില്‍ വിപണി നിരക്കിന് അനുസരിച്ച് ഖത്തര്‍ ഇന്ധന വിലയില്‍ മാറ്റം വരുത്താന്‍ ആരംഭിച്ചതിന് ശേഷം പെട്രോളിന് 30 ശതമാനവും ഡീസലിന് 10 ശതമാനവും വില കൂടിയിട്ടുണ്ട്.
ഇന്ധന വില തുടര്‍ച്ചയായി വര്‍ധിക്കുന്നത് പല മേഖലയിലും ആശങ്കയ്ക്കിടയാക്കിയിരുന്നു. ടാക്സി ഡ്രൈവര്‍മാര്‍ തങ്ങളുടെ വരുമാനത്തില്‍ വലിയൊരു പങ്ക് പെട്രോള്‍ അടിക്കാന്‍ ചെലവാകുന്നതായി പരാതിപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ പൗരന്മാരും ഇന്ധന വില വര്‍ധനവില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."