HOME
DETAILS

എം.ബി.ബി.എസ് പ്രവേശന പരീക്ഷാ കേന്ദ്രത്തില്‍ തകരാര്‍; വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ല

  
backup
June 04 2018 | 02:06 AM

%e0%b4%8e%e0%b4%82-%e0%b4%ac%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b5%87%e0%b4%b6%e0%b4%a8-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d

 


നെയ്യാറ്റിന്‍കര: ഉദിയന്‍കുളങ്ങരയില്‍ ഉദയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ഇന്നലെ നടന്ന എം.ബി.ബി.എസ് പ്രവേശന പരീക്ഷയിലാണ് വൈദ്യുതി തകരാര്‍ കാരണം പരീക്ഷാര്‍ഥികള്‍ വലഞ്ഞത്. പരീക്ഷ തുടങ്ങി അന്‍പത് മിനിറ്റ് പിന്നിട്ടപ്പോഴാണ് തകരാര്‍ സംഭവിച്ചത്. ഇതോടെ പരീക്ഷ എഴുതാന്‍ കഴിയാതെ പരീക്ഷാര്‍ഥികള്‍ പുറത്തിറങ്ങി.
രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞ് നെയ്യാറ്റിന്‍കര , പാറശാല എം.എല്‍.എമാരും പൊലിസും സ്ഥലത്തെത്തി അധികൃതരുമായി ചര്‍ച്ചകള്‍ നടത്തി.
ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ലേയ്ക്കുള്ള എം.ബി.ബി.എസ് പ്ര വേശന പരീക്ഷയാണ് രാവിലെ 10 മണിയ്ക്ക് തുടങ്ങിയത്. പരീക്ഷ പൂര്‍ത്തീകരിക്കുന്നതിന് മുന്‍പ് വൈദ്യുതി തകരാര്‍ സംഭവിക്കുകയും കംപ്യൂട്ടര്‍ സംവിധാനം തകരാറില്‍ ആകുകയും ചെയ്തു. എന്നാല്‍ വൈദ്യുത ബന്ധം തകരാറിലായാല്‍ പരീക്ഷയെ ബാധിക്കാതിരിക്കാന്‍ വേണ്ട സംവിധാനം പരീക്ഷാ കേന്ദ്രത്തില്‍ ഒരുക്കാതിരുന്നത് പരീക്ഷ പൂര്‍ത്തീകരിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞിരുന്നില്ല. അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ വിഴ്ചയില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.
ഉദിയന്‍കുളങ്ങരയിലെ മോറിയ ബില്‍ഡിങില്‍ സ്വകാര്യ ഓണ്‍ ലൈന്‍ സെന്ററിലാണ് പരീക്ഷ കേന്ദ്രമായി സജ്ജമാക്കിയിരുന്നത്. ഇതിന്റെ ഉത്തരവാദിത്വം ഏറ്റിരുന്നത് ടി.സി.എസാണ്. രണ്ട് ബാച്ചുകളായാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതില്‍ ആദ്യ ബാച്ചിലെ 142 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതാന്‍ തുടങ്ങിയപ്പോഴാണ് തടസം നേരിട്ടത്. ദേശീയ തലത്തില്‍ നടക്കുന്ന പ്രവേശന പരീക്ഷയില്‍ നിശ്ചിത സമയം ക്രമീകരിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ പരീക്ഷയ്ക്ക് അനുവദിച്ചിരിക്കുന്ന സമയം കഴിയുന്നതോടെ സൈന്‍ ഔട്ട് ആകും.
ദൂര സ്ഥലങ്ങളില്‍ നിന്നും തലേ ദിവസം മുതല്‍ ഇവിടെയെത്തി കാത്തു നിന്ന് പരീക്ഷ എഴുതിയവരും പുലര്‍ച്ചെ സ്ഥലത്തെത്തിയവരും ഉള്‍പ്പെടെ 500-ല്‍ അധികം പരീക്ഷാര്‍ഥികളാണ് വലഞ്ഞത്. തുടര്‍ന്ന് പാറശാല , നെയ്യാറ്റിന്‍കര എം.എല്‍.എമാര്‍ അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ഇന്നലെ വൈകി ആദ്യ ബാച്ചിനെ ഉദിയന്‍കുളങ്ങരയിലും രണ്ടാമത്തെ ബാച്ചിനെ ടീ.സി.എസിന്റെ വാഹനത്തില്‍ ടെക്‌നോപാര്‍ക്കില്‍ എത്തിച്ച് രാത്രിയിലും പരീക്ഷ എഴുതിക്കുകയായിരുന്നു എന്നാണ് ലഭിച്ച വിവരം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഒക്ടോബർ 13 വരെ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  2 months ago
No Image

ദുബൈ മെട്രോ; മെട്രോ ബ്ലൂ ലൈൻ സ്റ്റേഷന്റെ മാതൃക പുറത്തിറക്കി

uae
  •  2 months ago
No Image

19 സ്പോർട്സ് ക്ലബുകൾക്ക് 36 മില്യൺ ദിർഹമിന്റെ സാമ്പത്തിക സഹായം അനുവദിച്ച് ഷാർജ ഭരണാധികാരി

uae
  •  2 months ago
No Image

ആനിരാജയ്ക്കും കെ.ഇ ഇസ്മായിലിനും സി.പി.ഐ യോഗത്തില്‍ വിമര്‍ശനം

Kerala
  •  2 months ago
No Image

എംഡിഎംഎ വില്‍പ്പന; എറണാകുളത്തും കോഴിക്കോടുമായി രണ്ടുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ദുബൈയിലെ 8 പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍ 35 ദിർഹത്തിന് ചുറ്റി കണ്ടാലോ; അറിയാം കൂടൂതൽ വിവരങ്ങൾ

uae
  •  2 months ago
No Image

  എല്‍കെജി വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അധ്യാപികക്ക് ഇടക്കാല ജാമ്യം

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ 2000 കോടിയുടെ മയക്കുമരുന്ന് വേട്ട

latest
  •  2 months ago
No Image

മികച്ച പ്രതിരോധം; ദുബൈ എമിഗ്രേഷന് ഐ.എസ്.ഒ അംഗീകാരം

uae
  •  2 months ago
No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago