HOME
DETAILS
MAL
തര്‍ക്കം നിര്‍ത്താതെ ചൈനയും അമേരിക്കയും
backup
April 03 2020 | 03:04 AM
ബെയ്ജിങ്: കൊവിഡ് പടര്‍ന്നുപിടിക്കുമ്പോഴും അതേച്ചൊല്ലി അമേരിക്കയും ചൈനയും തര്‍ക്കം തുടരുന്നു. ചൈനയിലെ കൊവിഡ് കേസുകളുമായി ബന്ധപ്പെട്ട് നാണമില്ലാത്ത വാര്‍ത്തകളാണ് അമേരിക്ക പുറത്തുവിടുന്നതെന്ന് ഇന്നലെ ചൈനീസ് വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. ചൈനയിലെ വൈറസ് ബാധയെ സംബന്ധിച്ച് പുറത്തുവന്ന കണക്കുകള്‍ അപൂര്‍ണമാണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണിത്.
കൊവിഡ് മരണസംഖ്യ, രോഗികളുടെ എണ്ണം, മറ്റു കാര്യങ്ങള്‍ എന്നിവ വ്യക്തമാക്കുന്നതില്‍ ചൈന കള്ളത്തരം കാണിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയ വക്താവ് ഹിവാ ച്യൂയിനിങ്, ഈ ആരോഗ്യ പ്രശ്നത്തെ അമേരിക്ക രാഷ്ട്രീയപരമായാണ് കൈകാര്യം ചെയ്യുന്നതെന്നു വിമര്‍ശിക്കുകയും ചെയ്തു. അമേരിക്ക ഇപ്പോള്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ സുരക്ഷയാണ് നോക്കേണ്ടതെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."