ഡ്രൈവിങ് പരീക്ഷാ രീതികള്‍ കര്‍ശനമാകുന്നു ലൈസന്‍സ് കിട്ടാന്‍ ഇനി 'ക്ഷ' വരക്കണം
കാക്കനാട്: ഡ്രൈവിങ് പഠിച്ച് എങ്ങനെയെങ്കിലും ഒരു ലൈസന്‍സ് ഒപ്പിക്കണമെന്നു കരുതുന്നവര്‍ ഇനി പാടുപെടും. ഇന്നു മുതല്‍ ഡ്രൈവിങ് പരീക്ഷ കൂടുതല്‍ കര്‍ശനവും കാര്യക്ഷമവുമാക്കുന്നു. വെറുതെ ഒരു 'എച്ച് ' എടുത്ത് കാണിച്ചാല്‍ മാത്രം ഇനി ലൈസന്‍സ് കിട്ടില്ല. ഡ്രൈവിങ് പരീക്ഷയില്‍ ഇതുവരെ ഉണ്ടായിരുന്ന രീതികള്‍ മാറ്റി കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ഡ്രൈവിങ് പരീക്ഷയില്‍ എച്ച് എടുക്കുന്നത് പഴയതു പോലെ എളുപ്പമാകില്ല. എച്ച് എടുക്കുന്നതിന് സ്ഥാപിച്ചിട്ടുള്ള കമ്പികളുടെ ഉയരം കുറയ്ക്കാന്‍ തീരുമാനിച്ചു. കൂടാതെ ഇനി മുതല്‍ കയറ്റത്തില്‍ ഓടിച്ച് കാണിക്കേണ്ടിയും വരും. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയിരിക്കുന്നത്.
നിലവില്‍ അഞ്ചടിയാണ് കമ്പികളുടെ ഉയരം. ഇത് രണ്ടര അടിയായി കുറയ്ക്കും. വാഹനം റിവേഴ്‌സ് എടുക്കുമ്പോള്‍ തിരിച്ചറിയാന്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ അടയാളം വയ്ക്കുന്ന രീതിയും ഇനി ഉണ്ടാകില്ല. തിരിഞ്ഞു നോക്കിയും ഡോറിന് വെളിയിലേക്ക് നോക്കിയും റിവേഴ്‌സ് എടുക്കാനും അനുമതി ഇല്ല. വശങ്ങളിലെയും അകത്തെയും കണ്ണാടികള്‍ വഴി നോക്കി മാത്രമേ ഇനി റിവേഴ്‌സ് എടുക്കാനാവൂ. 'എച്ച് ' പരീക്ഷയിക്ക് ശേഷമുള്ള റോഡ് പരീക്ഷ നിരപ്പായ പ്രദേശത്തിനു പുറമേ കയറ്റത്തിലുമുണ്ടാവും. പരീക്ഷയില്‍ പരിശോധകള്‍ക്കായി സെന്‍സര്‍ ഉപയോഗിക്കുന്ന രീതി വ്യാപകമാക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."