'ഓപ്പറേഷന് ഓവര്‍സീസ്'; അനധികൃത റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ക്കെതിരെ പൊലിസ് നടപടി
കൊല്ലം: ട്രാവല്‍ ഏജന്‍സികള്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് വിദേശത്തേക്ക് ആളുകളെയും വീട്ടുജോലിക്കായി യുവതികളെയും നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരേ കൊല്ലം സിറ്റി പൊലിസ് 'ഓപ്പറേഷന് ഓവര്‍സീസ്' എന്ന പേരില്‍ നടപടികള്‍ ആരംഭിച്ചു.
അനധികൃതമായി പ്രവര്‍ത്തിക്കുന്നതായി സംശയിക്കുന്ന ജില്ലയിലെ ഇത്തരം സ്ഥാപനങ്ങളിലും വീടുകളിലും ഓരേ സമയം തന്നെ സിറ്റി പൊലിസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരം പരിശോധനകള്‍ നടത്തി. റെയ്ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുള്ളതും പരവൂരും കരുനാഗപ്പള്ളിയിലും പ്രവര്‍ത്തിക്കുന്ന രണ്ട് ട്രാവല്‍ ഏജന്‍സികള്‍ക്കെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്യ്ത് അന്വേഷണം ആരംഭിച്ചു. റെയ്ഡില്‍ അനധികൃതമായി കൈവശം വച്ചിരുന്ന 53 ഓളം ഇന്ത്യന്‍ പാസ്പ്പോര്‍ട്ടുകളും മറ്റ് രേഖകളും പൊലിസ് കണ്ടെടുത്തു.
ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരേ പരിശോധനകള്‍ തുടരുന്നതാണെന്നും നിയമപരമായോ നിയവിരുദ്ധമായോ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തിനും സ്ത്രീകളെ വീട്ടു ജോലിക്ക് വിസ നല്കാന് അധികാരമില്ലായെന്നും അതാത് എംബിസികളുടെ അറ്റസ്റ്റേഷനോടെ നേരിട്ടാണ് വീട്ടു ജോലിക്ക് റിക്രൂട്ട് ചെയ്യുന്നതെന്നും ആയതിനാല്‍ ഏജന്‍സികളുടെ ചതിയില്‍ അകപ്പെടരുതെന്നും പ്രൊട്ടക്ടര്‍ ജനറല്‍ ഓഫ് എമിഗ്രന്റ്സ്, ന്യൂഡല്‍ഹി നല്കുന്ന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്ക് വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാന്‍ അധികാരമില്ലായെന്നും അത്തരം സ്ഥാപനങ്ങളെ സംബന്ധിച്ച് ഉടന്‍ പൊലിസിനെ അറിയിക്കേണ്ടതാണെന്നും കൊല്ലം സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."