HOME
DETAILS

നിയമസഭാ സമ്മേളനത്തിന് തുടക്കമായി: ആയുധങ്ങളുണ്ടായിട്ടും അടരാടാനാവാതെ പ്രതിപക്ഷം

  
backup
June 04 2018 | 03:06 AM

5544531231


തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. പൊലിസിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാരിനെതിരായ ആരോപണങ്ങളുടെയും ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭരണപക്ഷം നേടിയ വന്‍ വിജയത്തിന്റെയും പശ്ചാത്തലത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്റെ കൈയില്‍ ആവശ്യത്തിന് ആയുധങ്ങളുണ്ടെങ്കിലും എടുത്തു പ്രയോഗിക്കാനാവാത്ത അവസ്ഥയിലാണവര്‍.

വരാപ്പുഴ കസ്റ്റഡി മരണം, കെവിന്‍ വധം തുടങ്ങി പൊലിസിന്റെ അതിക്രമങ്ങളും അനാസ്ഥയും സംബന്ധിച്ച് നിരവധി ആരോപണങ്ങളാണ് സര്‍ക്കാരിനെതിരേ കഴിഞ്ഞ സഭാസമ്മേളനത്തിനു ശേഷം ഉയര്‍ന്നത്. എന്നാല്‍, ചെങ്ങന്നൂര്‍ വിജയത്തോടെ പ്രതിപക്ഷ ആരോപണങ്ങളുടെ മുനയൊടിക്കാന്‍ ഭരണമുന്നണിക്കായി. സര്‍ക്കാരിനെതിരേ ഈ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

എന്നാല്‍, ചെങ്ങന്നൂര്‍ പരിചയാക്കി ഭരണപക്ഷത്തിന് അതിനെയൊക്കെ അനായാസം നേരിടാവുന്ന സാഹചര്യമാണുള്ളത്. പ്രതിപക്ഷാരോപണം അടിസ്ഥാനരഹിതമാണെന്നും അതൊന്നും ജനങ്ങള്‍ അംഗീകരിക്കുന്നില്ലെന്നതിനു തെളിവാണ് ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പു ഫലമെന്നുമായിരിക്കും ഭരണപക്ഷം വാദിക്കുക. പതിവില്‍ നിന്ന് വ്യത്യസ്തമായി പ്രതിപക്ഷം കൂടുതല്‍ പ്രതിരോധത്തിലാകുന്ന സാഹചര്യമായിരിക്കും സഭയിലുണ്ടാകുക.

കൂടാതെ ഉപതെരഞ്ഞെടുപ്പിനു ശേഷം കോണ്‍ഗ്രസില്‍ രൂപംകൊണ്ട തര്‍ക്കങ്ങളും പ്രതിപക്ഷത്തിന്റെ പ്രഹരശേഷി കുറയ്ക്കും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തിയവരില്‍ പലരും സഭാംഗങ്ങളാണ്. അവര്‍ പോലും അംഗീകരിക്കാത്ത നേതൃത്വമാണ് കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമുള്ളതെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടും.

കൂട്ടത്തില്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലവും ചര്‍ച്ചകള്‍ക്കു രാഷ്ട്രീയച്ചൂട് പകരും. അവിടെ ബി.ജെ.പിക്കു മുന്നേറ്റമുണ്ടാക്കാനായതു ചൂണ്ടിക്കാട്ടി ഭരണപക്ഷം കോണ്‍ഗ്രസിനെ ആക്രമിക്കുമ്പോള്‍ അതേ ബി.ജെ.പിയെ ഭരണത്തില്‍ നിന്ന് അകറ്റിനിര്‍ത്താനായതു പറഞ്ഞായിരിക്കും പ്രതിപക്ഷം അതിനെ നേരിടുക.

കാലാവധി പൂര്‍ത്തിയാകുന്ന 17 ഓര്‍ഡിനന്‍സുകള്‍ക്കു പകരമുള്ള ബില്ലുകള്‍ അവതരിപ്പിച്ചു പാസാക്കാനാണ് സഭ ചേരുന്നത്. ഇതിനുപുറമെ നേരത്തെ പരിശോധനാഘട്ടം കഴിഞ്ഞ ബില്ലുകളും സഭയുടെ പരിഗണനയ്ക്കു വരും. 12 ദിവസമായിരിക്കും സഭ സമ്മേളിക്കുക.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉയര്‍ന്നുയര്‍ന്ന് പൊന്നും വില; പവന്  57,920 രൂപയായി

Economy
  •  2 months ago
No Image

എന്‍.ഒ.സി നല്‍കുന്നതില്‍ കാലതാമസം വന്നിട്ടില്ല; പെട്രോള്‍ പമ്പിന്റെ ഫയല്‍ തീര്‍പ്പാക്കുന്നതില്‍ നവീന്‍ ബാബുവിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

'യഹ്‌യ സിന്‍വാറിന്റെ രക്തസാക്ഷിത്വം ചെറുത്തു നില്‍പിനെ ശക്തിപ്പെടുത്തും'  ഇസ്‌റാഈലിനെ ഓര്‍മിപ്പിച്ച് ഇറാന്‍

International
  •  2 months ago
No Image

സഊദി അറേബ്യ; എയർപോർട്ടുകളിൽ നിന്ന് 932 കള്ള ടാക്‌സിഡ്രൈവർമാരെ പിടികൂടി

Saudi-arabia
  •  2 months ago
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  2 months ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  2 months ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  2 months ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  2 months ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  2 months ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  2 months ago