HOME
DETAILS
MAL
ചൈനയില്‍ പട്ടിയിറച്ചിക്കും പൂച്ചയിറച്ചിക്കും വിലക്ക്
backup
April 03 2020 | 03:04 AM
ഷെന്‍സെന്‍ : ചൈനയിലെ വുഹാനില്‍ ലോക്ക് ഡൗണിനു ശേഷം വെറ്റ് മാര്‍ക്കറ്റ് തുറന്ന സംഭവത്തിനു പിന്നാലെ ചൈനയിലെ പ്രവിശ്യയില്‍ പട്ടി, പൂച്ച, വന്യജീവികള്‍ തുടങ്ങിയവയുടെ ഇറച്ചി വ്യാപാരം നിരോധിച്ചു. കൊറോണ വൈറസ് പടര്‍ന്ന പശ്ചാത്തലത്തിലാണിത്.
മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് കൊറോണ വൈറസ് പടര്‍ന്നതായി ശാസ്ത്രജ്ഞര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.
നേരത്തെ, ചൈനയില്‍ വന്യജീവികളെ വില്‍ക്കുന്ന മാര്‍ക്കറ്റില്‍ നിന്ന് മാംസം വാങ്ങി ഭക്ഷിച്ചവരില്‍ രോഗബാധയുണ്ടായതായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വുഹാനിലെ വെറ്റ് മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്ത്തിക്കുന്നയാള്ക്കാണ് ആദ്യമായി കൊറോണ സ്ഥിരീകരിച്ചത് എന്നതും ഈ സംശയത്തിന് ആക്കം കൂട്ടി. വുഹാനില്‍ രോഗബാധ നിയന്ത്രണ വിധേയമായതിനു പിന്നാലെ കഴിഞ്ഞ ദിവസം മാര്‍ക്കറ്റ് തുറക്കാന്‍ അനുമതി ലഭിച്ചിരുന്നു. മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഴയതുപോലെയാണ് പ്രവര്‍ത്തിച്ചത്. പട്ടിയും, പൂച്ചയും, വവ്വാലും, പാമ്പുകളും എല്ലാം യഥേഷ്ടം ലഭിച്ചു.
ഇതോടെ അന്താരാഷ്ട്ര മാധ്യമങ്ങളിലും വാര്‍ത്ത വന്നു. .യൂറോപ്പിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലും ചൈനയില്‍ തന്നെയും കൊറോണ വൈറസ്ബാധ അവസാനിക്കും മുന്‍പ് മാര്‍ക്കറ്റ് തുറന്നതാണ് വിവാദമായത്. തുടര്‍ന്നാണ് ഷെന്‍സെന്‍ നഗരത്തില്‍ ഇത്തരം മാംസം വില്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
പട്ടി, പൂച്ച എന്നിവ മറ്റു ജീവികളേക്കാള്‍ മനുഷ്യരുമായി അടുത്തു ഇടപഴകുന്ന ജീവികളാണെന്നും ഇവയുടെ ഇറച്ചി വില്‍ക്കുന്നത് വികസിത രാജ്യങ്ങളും ഹോങ്കോങ്ങും തായ് വാനും വരെ നിരോധിച്ചിട്ടുണ്ടെന്നും പ്രാദേശിക സര്‍ക്കാര്‍ പറഞ്ഞു. ഇവയ്ക്ക് പകരം കോഴിയിറച്ചി, ആട് മാടുകള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവ ലഭ്യമാക്കും.
ചൈനയില്‍ വന്യജീവികളുടെ ഇറച്ചി വില്‍ക്കുന്നത് വിലക്കണമെന്ന് ഫെബ്രുവരിയില്‍ മുതിര്‍ന്ന ചൈനീസ് ജനപ്രതിനിധി ആവശ്യപ്പെട്ടിരുന്നു
. ചൈനയില്‍ മൃഗസംരക്ഷണ ഗ്രൂപ്പുകളും ഇത്തരം ഇറച്ചി ഭക്ഷിക്കുന്നതിനെതിരേ കാംപയിന് ചെയ്യുന്നുണ്ട്. പട്ടിയിറച്ചി കഴിക്കുന്നത് ഉപേക്ഷിക്കുന്നവര്‍ക്ക് സമ്മാനങ്ങളും അവര്‍ നല്‍കുന്നുണ്ട്. ചൈനയ്ക്കു പുറമെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലും പട്ടിയിറച്ച് കഴിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."