'നിറവ് 2017' കാര്‍ഷിക ഫെസ്റ്റ് നാളെ മുതല്‍
പറവൂര്‍: കാര്‍ഷിക മേഖലക്ക് ഉണര്‍വ് പകരുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചു വരുന്ന പ്രകൃതി ആരോഗ്യ വിചാര വേദിയുടെ ആഭിമുഖ്യത്തില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെയും കാര്‍ഷിക ഔഷധച്ചെടികള്‍, അലങ്കാര മത്സ്യങ്ങള്‍ ,വളര്‍ത്തു പക്ഷികള്‍, ചക്ക ഫെസ്റ്റും, മാമ്പഴഫെസ്റ്റും, ആദിവാസി മേള എന്നിവയുടെയും വിപുലമായ പ്രദര്‍ശനമായ നിറവ് 2017 നാളെ തുടങ്ങും.
പറവൂര്‍ പ്രഭൂസ് തിയേറ്ററിന് സമീപമുള്ള മാര്‍ ഗ്രിഗോറിയസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നാളെ മുതല്‍ 16 വരെയാണ് പ്രദര്‍ശനം. വൈകീട്ട് 5ന് മുനിസിപ്പല്‍ ചെയര്‍മാന്‍ രമേഷ് ഡി കുറുപ്പ് മേള ഉദ്ഘാടനം ചെയ്യും. കേരളത്തിനു പുറമെ അന്യരാജ്യങ്ങളില്‍ നിന്നുമുള്ള പഴ വര്‍ഗങ്ങളുടെ ചെടികളും, റമ്പൂട്ടാന്‍ പഴം മുതല്‍ രണ്ട് വര്‍ഷം കൊണ്ട് കായ്ക്കുന്ന കുള്ളന്‍ തെങ്ങിന്‍ തൈകളും ഔഷധചെടികളും മേളയില്‍ ലഭ്യമാകും. ആഴക്കടലിലെ വിസ്മയക്കാഴ്ച്ചകളായ 150 ല്‍ പരം അലങ്കാര മത്സ്യങ്ങള്‍, പിരാനയും, ചീങ്കണ്ണിയുടെ രൂപസാദൃശ്യമുള്ള എലിഗേറ്റര്‍ ഫിഷ്, കടലിന്റെ അടിത്തട്ടില്‍ പ്രേതങ്ങളെ പോലെ അലയുന്ന ഗോസ്റ്റ് ഫിഷ് ,ആഫ്രിക്കയില്‍ നിന്നുള്ള ഗ്രെ പരറ്റ് എന്ന ചുവന്ന തത്ത, ഏഴ് നിറങ്ങളില്‍ മഴവില്ലിന്റെ വിസ്മയം തീര്‍ക്കുന്ന തത്തകളുടെ രാജ്ഞിയും 4 ലക്ഷം രൂപ വിലമതിക്കുന്ന ആഫ്രിക്കയുടെ മെക്കാവോ തത്തയും മേളയുടെ ആകര്‍ഷണ മായിരിക്കും. ഖാദി ,കയര്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവ സ്റ്റാളുകളില്‍ നിന്നും വിലക്കുറവില്‍ ലഭ്യമാകുമെന്നും സംഘാടകരായ പി യു വിനു, എം മനോജ്, മിഥുന്‍ പി റഹിം എന്നിവര്‍ വാര്‍ത്താ സമ്മേള നത്തില്‍ പറഞ്ഞു.
രാവിലെ 11 മുതല്‍ രാത്രി 8. 30 വരെയാണ് പ്രദര്‍ശനം. അഞ്ചു വയസു മുതല്‍ പത്ത് വയസു വരെ 20 രൂപയും മുതിര്‍ന്നവര്‍ക്ക് 40 രൂപയുമാണ് പ്രവേശന ഫീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."