ഫുട്ബോള്‍ ലോകകപ്പ്; ഗ്രാമങ്ങളില്‍ ആവേശത്തിരയിളക്കം
ആനക്കര: ലോകകപ്പ് ഫുട്ബോള്‍ അടുത്തിരിക്കെ ഗ്രാമങ്ങളില്‍ ആവേശത്തിന്റെ തിരയോട്ടം. മത്സരം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഗ്രാമങ്ങളിലെ പീടിക വരാന്തയിലും ചായകടകളിലും ചര്‍ച്ച ഫുട്ബോള്‍ തന്നെ.
പ്രായമുള്ളവര്‍ ഫുട്ബോളിന്റെ ചര്‍ച്ച നടത്തുമ്പോള്‍ യുവ തലമുറ അതാത് ടീമുകളുടെ ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്ന തിരക്കിലാണ്.
തൃത്താല മേഖലയില്‍ ഏറ്റവും കൂടുതല്‍ ഫ്ളക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുളളത് അര്ജന്റീനയ്ക്കുവേണ്ടിയാണ്. കൂടുതല്‍ ആരാധകര്‍ ഉളളതും അര്ജന്റിനയക്കുതന്നെ. ബ്രസീലിന്റെ ഫ്ളക്സ് ബോര്‍ഡുകള്‍ കുറവാണങ്കിലും ജര്‍മനിക്കും ആരാധകരേറെയാണ്.
ഫുട്ബോള്‍ ആവേശം ഫ്ളക്സില്മാത്രം ഒതുങ്ങുന്നില്ല. ഓട്ടോറിക്ഷ, കാറുകള്‍, ബൈക്കുകള്‍ തുടങ്ങിയവയിലും തങ്ങളുടെ ഇഷ്ടപ്പെട്ട ടീമിന്റെ ചിത്രങ്ങളും ഡയലോഗുകളും ഒട്ടിച്ച് ആവേശം കൂട്ടുകയാണ് ഈ ഫുട്ബോള്‍ പ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."