കൊവിഡ് -19: ജിസിസി രാജ്യങ്ങളിൽ വ്യാപനം കുറയാൻ മുഖ്യ കാരണം കാലാവസ്ഥയെന്ന് റിപ്പോർട്ട്
റിയാദ്: ഗൾഫ് മേഖലയിൽ കൊവിഡ്-19 വൈറസ് വ്യാപനം കുറയാൻ ഏറ്റവും കൂടുതൽ സഹായിച്ചത് കാലാവസ്ഥയെന്ന് പഠനം. മേരിലാന്റ് യൂനിവേഴ്‌സിറ്റി നടത്തിയ പഠനമാണ് ഇക്കാര്യം തെളിയിക്കുന്നത്. ഈ രാജ്യങ്ങളിലെ ചൂടുള്ള കാലാവസ്ഥയാണ് വൈറസിന്റെ സമൂഹവ്യാപന നിരക്ക് കുറച്ചതെന്നാണ് കണ്ടെത്തൽ. മറ്റ് വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ക്കൊഴികെ ജിസിസി രാജ്യങ്ങളില്‍ വൈറസിന്റെ സമൂഹവ്യാപനം കൂടുതൽ ഉണ്ടായിട്ടില്ലെന്ന് പഠനം വ്യക്തമാക്കുന്നു.
കാലാവസ്ഥയും ഭൂമധ്യരേഖയില്‍ നിന്നുള്ള അക്ഷാംശവും വൈറസ് വ്യാപനത്തെ ചെറുക്കുന്നതില്‍ പ്രധാനഘടകങ്ങളാണ്. അക്ഷാംശ രേഖയില്‍ തെക്ക്,വടക്ക് ഭാഗങ്ങളേക്കാള്‍ കിഴക്കും പടിഞ്ഞാറുമാണ് വൈറസ് വ്യാപനം എളുപ്പത്തില്‍ നടന്നത്. ചൂടുള്ള കാലാവസ്ഥയില്‍ കമ്മ്യൂണിറ്റി അണുബാധ കുറയുമെന്ന് പഠനസംഘത്തിലെ പ്രമുഖനും മേരിലാന്റ് സ്‌കൂള്‍ ഓഫ് മെഡിസിന്‍ യൂനിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി അസോസിയേറ്റ് പ്രൊഫസറുമായ ഡോ.മുഹമ്മദ് സജാദി പറഞ്ഞു. വൈറസിന്റെ സമൂഹവ്യാപനം എളുപ്പം നടന്ന ഇറാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍, വടക്കന്‍ ഇറ്റലി എന്നിവയെല്ലാം ഏകദേശം 30-50 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലാണ് സ്ഥിതിചെയ്യുന്നത്. വടക്കന്‍ ഇറ്റലിയിലെ ഉദ്യോഗസ്ഥര്‍ വൈറസ് വ്യാപനം കുറക്കാനുള്ള ശ്രമത്തിലാണെന്നും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഇതോടൊപ്പം, ജിസിസി രാജ്യങ്ങളിലെ മികച്ച അടിസ്ഥാന സൗകര്യവും, സ്‌ക്രീനിങ് സംവിധാനങ്ങളും യാത്രാ നിരോധനവുമൊക്കെ വൈറസ് വ്യാപനനിരക്ക് കുറയ്ക്കാന്‍ സഹായിച്ചതായും വ്യക്തമാക്കുന്നുണ്ട്. വിവിധ ലോക രാജ്യങ്ങൾ താരതമ്യം ചെയ്യുമ്പോൾ ജിസിസി രാജ്യങ്ങളില്‍ പൊതുവേ വൈറസ് ബാധ കുറവാണ്. വൈറസ് വ്യാപനം തടയാന്‍ രാജ്യങ്ങള്‍ കര്‍ശന നിയമന്ത്രണങ്ങളും നടപടികളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."