HOME
DETAILS
MAL
പട്ടാമ്പിയില്‍നിന്ന് ഒരുമാസത്തിനിടെ കവര്‍ന്നത് 62 പവന്‍ സ്വര്‍ണം
backup
June 04 2018 | 03:06 AM
പട്ടാമ്പി: പട്ടാമ്പി മേഖലയില്‍നിന്ന് മോഷ്ടാക്കള്‍ ഒരുമാസത്തിനിടെ കവര്‍ന്നത് 62 പവന്‍ സ്വര്‍ണാഭരണങ്ങള്‍. കൂടാതെ പണവും മറ്റ് സാമഗ്രികളും വ്യാപകമായി മോഷണം പോയിട്ടുണ്ട്.
അതേസമയം ഒരുമാസത്തോളമായി പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും മോഷ്ടാക്കള്‍ വിലസുമ്പോഴും അധികൃതര്‍ ഇതിനെതിരേ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. ഏപ്രില്‍ 21ന് തിരുവേഗപ്പുറ വിളത്തൂരിലാണ് ആദ്യമോഷണം റിപ്പോര്‍ട്ട് ചെയ്തത്. വീടിന്റെ ഓടുപൊളിച്ച് കയറി, കിടന്നുറങ്ങിയവരുടെ ദേഹത്തുനിന്നടക്കം 30 പവനോളം സ്വര്‍ണാഭരണവും അലമാരയില്‍ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപയുമാണ് കവര്‍ന്നത്. 28ന് മേലെ പട്ടാമ്പിയിലെ സ്റ്റുഡിയോവില്‍നിന്ന് ഒരുലക്ഷത്തോളം രൂപ വിലവരുന്ന കാമറയാണ് മോഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."