പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാര ജേതാക്കളെ ആനുമോദിച്ചു
കൊടകര: വാദ്യ കലാകാരന്മാര്‍ അവഗണിക്കപ്പെട്ട സമൂഹമായിരുന്നെന്നും 2003 ല്‍ പല്ലാവൂര്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയതിനു ശേഷമാണു ഈ സ്ഥിതിക്കു മാറ്റം ഉണ്ടായതെന്നും മന്ത്രി വി.എസ് സുനില്‍ കുമാര്‍.
ഈ വര്‍ഷത്തെ പല്ലാവൂര്‍ അപ്പുമാരാര്‍ പുരസ്‌കാരം നേടിയ അന്നമനട പരമേശ്വര്‍മാരാരെയും ഇതിനു മുമ്പു ഈ പുരസ്‌കാരം നേടിയിട്ടുള്ളവരെയും കൊടകര വാദ്യ സംഗീതസഭയുടെ ആഭിമുഖ്യത്തില്‍ കൊടകര പൗരസമിതി ആദരിക്കുന്ന ചടങ്ങു ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുനില്‍ കുമാര്‍.
ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസ്സി അധ്യക്ഷനും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് മുഖ്യാഥിതിയുമായി.
അന്നമനട പരമേശ്വര മാരാര്‍, സദനം വാസുദേവന്‍, തൃക്കൂര്‍ രാജന്‍, പെരുവനം കുട്ടന്‍ മാരാര്‍, കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, ചെങ്ങമനാട് അപ്പു എം നായര്‍, തൃപ്പൂണിത്തുറ കൃഷ്ണദാസ് ചടങ്ങില്‍ ആദരിച്ചു.
കാലടി കൃഷ്ണയ്യര്‍ മേളാചാര്യന്മാരെ പരിചയപ്പെടുത്തി. പ്രൊഫ. എം മാധവന്‍കുട്ടി, പ്രൊഫ. ടി.എന്‍ വാസുദേവന്‍, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ പ്രസാദന്‍, തിരക്കഥാകൃത്ത് എസ്.എന്‍ സാമി, സതീഷ് മേനോന്‍, അന്തിക്കാട് പദ്മനാഭന്‍, പെരുവനം സതീശന്‍ മാരാര്‍, പ്രകാശന്‍ മാരാര്‍, ടി ശിവന്‍, ഷാജുമോന്‍ വട്ടേക്കാട്, ഉണ്ണികൃഷ്ണന്‍ എടാട്ട്, കലാമന്ദിരം ശ്യാമള, കെ.പി ഹരിദാസ്, പെരുവനം ശങ്കരനാരായണമാരാര്‍, വി കലാധരന്‍, എം.പി സുരേന്ദ്രന്‍ (മാതൃഭൂമി), സി വിജയന്‍മേനോന്‍, ചോറ്റാനിക്കര വിജയന്‍മാരാര്‍, കിഴക്കൂട്ട് അനിയന്‍ മാരാര്‍, ടി.എ രാജന്‍ ബാബു, കേയാര്‍ ദിനേശന്‍, പി.വി വിഷ്ണുദാസ്, എ.എല്‍ വേലായുധന്‍ നായര്‍, സുന്ദരന്‍ ഇടയപ്പുറത്ത്, ടി.എല്‍ സുശീലന്‍, ശ്രീധരന്‍ കളരിക്കല്‍, ദിലീപ് നാരായണമംഗലം സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."