പി.സി വാക്കുമാറ്റി; ഈരാറ്റുപേട്ടക്ക് താലൂക്ക് ആശുപത്രിയില്ല
ഈരാറ്റുപേട്ട: നാല്പതിനായിരം ജനസംഖ്യയുള്ള ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിക്ക് താലൂക്ക് ആശുപത്രിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പില്‍ ഈരാറ്റുപേട്ട പി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുമെന്ന് പി.സി ജോര്‍ജിന്റെ വാഗ്ദാനമായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഒരു പത്രത്തിനു നല്കിയ വാര്‍ത്തയില്‍ പൂഞ്ഞാര്‍ പി.എച്ച്.സി താലൂക്ക് അശുപത്രിയാക്കുന്നതിന് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടപടി തീരുമാനമായതായി വാര്‍ത്ത വന്നിരുന്നു. ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ പകുതിയോളം മാത്രം ജനസംഖ്യയുള്ള പൂഞ്ഞാറിലെ പി.എച്ച്.സി താലൂക്ക് ആശുപത്രിയായി ഉയര്‍ത്താനുള്ള തീരുമാനത്തില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്.
പി.സി ജോര്‍ജിന്റെ വര്‍ഷങ്ങളായുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് ഈരാറ്റുപേട്ട ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാക്കുമെന്നത്. എന്നാല്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷത്തില്‍ എല്ലാ പ്രതിബന്ധങ്ങളും മറികടന്നുള്ള വിജയം ജോര്‍ജിനെ അഹങ്കാരിയാക്കിയെന്ന് ജനം പറയുന്നു. എട്ടു പഞ്ചായത്തുകളുടെ ആസ്ഥാനമാണ് ഈരാറ്റുപേട്ട ബ്ലോക്ക്. ഇവിടെ ഒരു താലൂക്കിനായി ജനങ്ങളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. താലൂക്കിനും, താലൂക്ക് ആശുപത്രിക്കും വേണ്ടിയുള്ള മുറവിളിക്കു പരിഹാരം കാണുമെന്ന പി.സി ജോര്‍ജിന്റെ പ്രകടന പത്രികയിലെ വാഗ്ദാനത്തില്‍ നിന്ന് മലക്കം മറിഞ്ഞിരിക്കുകയാണെന്നും ജനം പ്രതികരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."