HOME
DETAILS

ടൈപ്പ് വണ്‍ പ്രമേഹം  ബാധിച്ച കുട്ടികള്‍ക്ക്  ഇന്‍സുലിന്‍ എത്തിക്കും; ഇടപെടലുമായി ആരോഗ്യമന്ത്രി

  
backup
April 03 2020 | 06:04 AM

lock-down-insulin-medication-for-diabetic-children-reach-home-2020
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൈപ്പ് വണ്‍ പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് മിഠായി പദ്ധതിയിലൂടെ നല്‍കുന്ന ഇന്‍സുലിന്‍ അവരുടെ അടുത്തേക്ക് എത്തിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ അറിയിച്ചു.
നിലവില്‍ തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നീ അഞ്ച് ഗവ. മെഡിക്കല്‍ കോളജുകള്‍ മുഖേനെയാണ് മിഠായി പദ്ധതിയില്‍ ഉള്‍പ്പെടുന്ന ടൈപ്പ് വണ്‍ പ്രമേഹ ബാധിതര്‍ക്ക് ഇന്‍സുലിനും മറ്റ് ചികിത്സാ ഉപകരണങ്ങളും നല്‍കി വരുന്നത്.
തൃശൂര്‍, പാലക്കാട് ജില്ലകളില്‍ അതാത് ഡി.എം.ഒമാരുടെ സഹായത്തോടെ പി.എച്ച്.സികള്‍ വഴി കുട്ടികള്‍ക്ക് മരുന്നുകള്‍ നല്‍കിയിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കുട്ടികള്‍ക്ക് പരിയാരം മെഡിക്കല്‍ കോളജ് മുഖേനെയും മലപ്പുറം ജില്ലയിലെ കുട്ടികള്‍ക്ക് പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി വഴിയും മരുന്നുകള്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മറ്റ് ജില്ലകളില്‍ സാമൂഹ്യ സുരക്ഷാ മിഷന്‍ ജീവനക്കാര്‍, മിഠായി നോഡല്‍ ഓഫിസര്‍മാര്‍, നഴ്‌സുമാര്‍, രക്ഷിതാക്കളുടെ പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് കുട്ടികള്‍ക്ക് മരുന്നുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആവശ്യമുള്ളവര്‍ 7907168707 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചലിലെ പള്ളി തര്‍ക്കം:  പ്രതിഷേധത്തിനിടെ തീവ്രഹിന്ദുത്വ പ്രവര്‍ത്തകര്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പൊലിസ്

National
  •  3 months ago
No Image

വഖ്ഫ് ഭേദഗതി ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി മുമ്പാകെ സമസ്ത നിർദേശങ്ങള്‍ സമര്‍പ്പിച്ചു

National
  •  3 months ago
No Image

'സത്യത്തിന്റെ വിജയം' കെജ്‌രിവാളിന്റെ ജാമ്യത്തില്‍ ആം ആദ്മി പാര്‍ട്ടി

National
  •  3 months ago
No Image

സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും ഡോക്ടര്‍ തയ്യാറായില്ല; ഗര്‍ഭസ്ഥശിശു മരിച്ചു, യുവതി ഗുരുതരാവസ്ഥയില്‍; ചികിത്സാപിഴവ് ആരോപിച്ച് കുടുംബം

Kerala
  •  3 months ago
No Image

രക്തസാക്ഷ്യങ്ങള്‍ ഞങ്ങളുടെ പോരാട്ടവീര്യം ശക്തിപ്പെടുത്തുകയേ ഉള്ളൂ; അല്‍ അഖ്‌സ തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കും' യഹ്‌യ സിന്‍വാര്‍ 

International
  •  3 months ago
No Image

സുഭദ്രയെ കൊലപ്പെടുത്തിയത് സാമ്പത്തിക ലാഭത്തിന് വേണ്ടി; പ്രതികളെ ആലപ്പുഴയിലെത്തിച്ചു

Kerala
  •  3 months ago
No Image

കെ ഫോണ്‍ അഴിമതി ആരോപണം:വി.ഡി സതീശന്റെ ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago
No Image

ബദല്‍ ഏകോപനത്തില്‍ സുര്‍ജിത്തിനൊപ്പം; ഇന്‍ഡ്യ സഖ്യത്തിന് കനത്ത നഷ്ടം

National
  •  3 months ago
No Image

 ബാങ്ക് അക്കൗണ്ടുകള്‍ സ്വിറ്റ്‌സര്‍ലന്റ് മരവിപ്പിച്ചു; അദാനിക്കെതിരെ പുതിയ വെളിപെടുത്തലുമായി ഹിന്‍ഡന്‍ബര്‍ഗ്, തള്ളി അദാനി ഗ്രൂപ്പ് 

National
  •  3 months ago
No Image

മിഷേല്‍ ഷാജിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി

Kerala
  •  3 months ago