വള്ളത്തോള്‍ നഗറിനെ വിരല്‍ തുമ്പിലാക്കി വര്‍ക്ക് ഷോപ്പ് ഉടമ
ചെറുതുരുത്തി : വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിന്റെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ വിരല്‍തുമ്പില്‍ ലഭ്യമാക്കി വര്‍ക്ക് ഷോപ്പ് ഉടമ.
വെട്ടിക്കാട്ടിരി കാരാഞ്ചേരി വീട്ടില്‍ റഷീദ് എന്‍ജിനീയറിങ് വര്‍ക്ക് ഷോപ്പ് ഉടമ കെ.ഒ അബ്ദുള്‍ റഷീദാണു പഞ്ചായത്തിലെ മുഴുവന്‍ ഓഫിസുകളുടേയും പൊലിസ് സ്റ്റേഷന്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ , ആശുപത്രികള്‍ എന്നിവയുടേയും സമ്പൂര്‍ണ്ണ വിവരങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷനിലാക്കി ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.
പ്ലേ സ്റ്റോറില്‍ കയറി വണ്‍ ടച്ച് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാനാകും. വെട്ടിക്കാട്ടിരിയിലെ ഗെയ്റ്റ് , ഗ്രില്‍വര്‍ക്ക് ഷോപ്പില്‍ ജോലിയിലേര്‍പ്പെടുമ്പോള്‍ വഴി തെറ്റി എത്തുന്ന നിരവധി പേര്‍ വിവിധ ഓഫിസുകളെ കുറിച്ചു നടത്തുന്ന അന്വേഷണമാണു അബ്ദുള്‍ റഷീദിനെ ഇത്തരമൊരു ആപ്ലിക്കേഷന്‍ നിര്‍മാണത്തിനു പ്രേരിപ്പിച്ചത് .
ചെറുതുരുത്തി റസ്റ്റ്ഹൗസില്‍ നടന്ന ചടങ്ങില്‍ വച്ചു യു.ആര്‍ പ്രദീപ് എം.എല്‍.എ ആപ്ലിക്കേഷന്‍ പ്രകാശനം ചെയ്തു. ഇന്നു മുതല്‍ പൊതുജനങ്ങള്‍ക്കു ആപ്ലിക്കേഷന്റെ ആനുകൂല്യം ലഭിക്കുമെന്ന് അബ്ദുള്‍ റഷീദും ആപ്ലിക്കേഷന്റെ സഹായികളിലൊരാളുമായ എം.യു അബ്ദുള്‍ റഷീദും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."