HOME
DETAILS
MAL
ആയുര്‍വേദ ചികിത്സാ ക്യാംപ് സംഘടിപ്പിച്ചു
backup
July 03 2016 | 04:07 AM
കിനാലൂര്‍: മഴക്കാല രോഗ നിവാരണ പരിപാടിയുടെ ഭാഗമായി അറപ്പീടികയില്‍ ആയുര്‍വേദ ചികിത്സാ ക്യാംപ് നടത്തി. പനങ്ങാട് ഗ്രാമപഞ്ചായത്തും തലയാട് ആയുര്‍വേദ ആശുപത്രിയും ഗ്രാമനിര്മാണ സമിതി എരഞ്ഞോട്ട്കണ്ടി സ്വാശ്രയസംഘവും സംയുക്തമായാണ് ക്യാംപ് സംഘടിപ്പിച്ചത്.
ആയുര്‍വേദ ഡോക്ടര്‍മാരായ ഡോ. ബിജു, ഡോ. ഒ.കെ ഷെര്‍ളി, ഡോ. ലിജി, ഡോ. റീന പാട്രിക്, ഡോ. ലീന എന്നിവര്‍ രോഗികളെ പരിശോധിച്ചു മരുന്ന് വിതരണം ചെയ്തു.
പനങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഉസ്മാന് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഷൈനി കോറോത്ത് അധ്യക്ഷയായി. ഡോ. റീന പാട്രിക്, എം. പ്രഭാകരന് മാസ്റ്റര്‍, എം.കെ ഗംഗാധരന്, വടക്കുമ്പാട് ദാമോദരന്‍, ഹരിഹരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."