നഗരഹൃദയത്തിലെ വഴിയോര വിശ്രമകേന്ദ്രം നഗരസഭ ഏറ്റെടുക്കുന്നു
വടക്കാഞ്ചേരി : നഗരഹൃദയത്തില്‍ പുഴ പാലത്തിനു സമീപം വര്‍ഷങ്ങളായി അടച്ചു പൂട്ടി കിടക്കുന്ന വഴിയോര വിശ്രമകേന്ദ്രം ഒടുവില്‍ നഗരസഭ ഏറ്റെടുക്കുന്നു.
പതിറ്റാണ്ടുകളായി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായിരുന്ന ഈ കെട്ടിടം ഷൊര്‍ണൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയോരത്തു അധികൃത അവഗണനയുടെ കൂടി പ്രതീകമായിരുന്നു.
പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതിനു വേണ്ടി മുന്‍ എം.എല്‍.എ അന്തരിച്ച കെ.എസ് നാരായണന്‍ നമ്പൂതിരിയുടെ കാലഘട്ടത്തിലാണ് വഴിയോര വിശ്രമകേന്ദ്രം ആരംഭിച്ചത്.തുടക്കത്തില്‍ ഈ കെട്ടിടത്തില്‍ ഏതാനും സ്ഥാപനങ്ങള്‍ ആരംഭിച്ചെങ്കിലും ഒന്നും നിലനിന്നില്ല. ജല സൗകര്യമില്ലാത്തതും വന്‍ പ്രതിസന്ധിയായി.
അങ്ങനെ പതിറ്റാണ്ടുകള്‍ക്കു മുന്‍പ് കെട്ടിടത്തിനു താഴു വീണു.
ചുറ്റും കാട്ടു പൊന്തകള്‍ വളര്‍ന്നു വലുതായി സാമൂഹിക വിരുദ്ധര്‍ കെട്ടിടം താവളമാക്കി. തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ നടപടി വേണമെന്ന ആവശ്യം നിരന്തരം ഉയരുന്നതാണെങ്കിലും ഒരു നടപടിയും ഉണ്ടായില്ല.
ഇതിനൊടുവിലാണ് കെട്ടിടം ഏറ്റെടുക്കാന്‍ സന്നദ്ധതയുമായി നഗരസഭ രംഗത്തെത്തിയത്.
ജില്ലാ കലക്ടറുമായി നടത്തിയ കത്തിടപാടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നഗരസഭക്കു കെട്ടിടം വിട്ടുനല്‍കാന്‍ ധാരണയായിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."