ഇഞ്ചിക്കാവ്-പൊതിചേറ്റുപാറ റോഡ് നവീകരിക്കണമെന്ന്
പാലാ: നീലൂര്‍ ഇഞ്ചിക്കാവ്-പൊതിചേറ്റുപാറ റോഡ് നവീകരണം ഉടന്‍ നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. വര്‍ഷങ്ങളായി ശോച്യാവസ്ഥയിലായ റോഡിലൂടെ കാല്‍നട യാത്രപോലും അസാധ്യമായിരിക്കുകയാണ്. നീലൂര്‍ മുതല്‍ പൊതിചേറ്റുപാറ വരെയാണ് റോഡ് കൂടുതല്‍ തകര്‍ന്നിരിക്കുന്നത്.
കൊടും വളവുകള്‍ നിറഞ്ഞ റോഡിന്റെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയേറിയിട്ടുണ്ട്. നാലു കിലോമീറ്ററുള്ള റോഡിന്റെ വികസനത്തിനായി അനുവദിച്ച തുക അപര്യാപ്തമാണെന്നും ആക്ഷേപം ശക്തമാണ്. പൊതുമരാമത്ത് റോഡ് അളന്നു തിരിച്ചതിനുശേഷം മാത്രമേ വികസിപ്പിക്കാവൂവെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡ് വീതി കൂട്ടാതെ ടാര്‍ ചെയ്താല്‍ അപകടങ്ങള്‍ വര്‍ധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. റോഡ് വികസനത്തിന് മുന്‍പായി ജനപ്രതിനിധികള്‍, നാട്ടുകാര്‍ എന്നിവരുടെ യോഗം വിളിക്കണമെന്നും വീതികൂട്ടി ഉന്നത നിലവാരത്തില്‍ റോഡ് ടാര്‍ ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന മദ്യവില്പന ശാല എത്രയും വേഗം മാറ്റി സ്ഥാപിക്കുന്നതിനു നടപടിയെടുക്കണമെന്നും ജനപ്രതിനിധികളോടും സര്‍ക്കാരിനോടും ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."