കോണ്‍ഗ്രസില്‍ മാറേണ്ടതു നേതാക്കളുടെ പ്രവര്‍ത്തന ശൈലി: വി.ടി ബല്‍റാം
ദേശമംഗലം : കോണ്‍ഗ്രസ് പ്രസ്ഥാനത്തില്‍ നേതൃമാറ്റമല്ല ആവശ്യമെന്നും നേതാക്കളുടെ തല തിരിഞ്ഞ പ്രവര്‍ത്തന ശൈലിയാണു മാറേണ്ടതെന്നും തൃത്താല എം.എല്‍.എ വി.ടി ബല്‍റാം പറഞ്ഞു.
രാജ്യത്ത് മോദി സര്‍ക്കാര്‍ ജനാധിപത്യം അട്ടിമറിക്കുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്റെ ഫാഷിസ്റ്റ് ഭരണമാണു നടക്കുന്നത്. കേന്ദ്രത്തിലും കേരളത്തിലും ഫാഷിസ്റ്റ് വാഴ്ച്ചയാണെന്നും ബല്‍റാം ആരോപിച്ചു.
ദേശമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പുതിയതായി നിര്‍മിക്കുന്ന രാജീവ് ഭവന്റെ ശിലാസ്ഥാപന ചടങ്ങ് നിര്‍വഹിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു വി.ടി ബല്‍റാം.
ചടങ്ങില്‍ കെ. പ്രേമന് അധ്യക്ഷനായി. ജോണി മണിച്ചിറ, കെ.ബി ശശികുമാര്‍ , ഗോവിന്ദന് കുട്ടി, പി.ഐ അബ്ദുള്‍ സലാം, ഷെഹീര്‍ ദേശമംഗലം, മഹേഷ് വെളുത്തേടത്ത്, സുനില്‍ കറ്റുവട്ടൂര്‍, ബീന ഗോപന്, അജിത കൃഷ്ണന്‍കുട്ടി , മുസ്തഫ തലശേരി, സൈദ് ഷറഫുദ്ധീന്‍ തങ്ങള്‍, കെ.എ മുഹമ്മദ് കുട്ടി, കെ.എം സലീം, കെ.ആര് സനാതനന് , എം. മഞ്ജുള , പി.എസ് ലക്ഷമണന്, പി.ഐ ഷാനവാസ്, ശിവന് വീട്ടിക്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."