'താങ്കള്‍ പറയും പോലെ ഞങ്ങള്‍ ദീപം തെളിക്കാം പകരം വിവരമുള്ളവര്‍ പറയുന്നതിന് ഒന്നു ചെവി കൊടുക്കൂ മോദിജീ'- പ്രധാനമന്ത്രിയോട് ചിദംബരത്തിന്റെ അപേക്ഷ
ന്യൂഡല്‍ഹി: ഏപ്രില്‍ അഞ്ചിന് വീട്ടിലെ വെളിച്ചമണച്ച് ബാല്‍ക്കണിയില്‍ നിന്ന് ടോര്‍ച്ച് തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് രൂക്ഷ വിമര്‍ശനം. രാജ്യത്തെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ മോദി കാണുന്നില്ലെന്ന് എല്ലാവരും കുറ്റപ്പെടുത്തി. രാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രി പറയുന്നത് കേള്‍ക്കുമ്പോള്‍ വിവരമുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹവും തയ്യാറാവണമെന്നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ധനമന്ത്രിയുമായ ചിദംബരത്തിന്റെ അഭിപ്രായം.
'പ്രിയപ്പെട്ട മോദിജി. നിങ്ങള്‍ പറയുന്നത് ഞങ്ങള്‍ കേള്‍ക്കാം. ഏപ്രില്‍ അഞ്ചിന് ദീപം തെളിക്കാം. അതിന് പകരമായി ദയവുചെയ്ത് രാജ്യത്തെ വിദഗ്ധരായ രോഗപര്യവേഷകരും സാമ്പത്തിക ശാസ്ത്രജ്ഞരും പറയുന്നത് കേള്‍ക്കാന്‍ താങ്കളും തയ്യാറാവണം'- ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
Dear @narendramodi,
— P. Chidambaram (@PChidambaram_IN) April 3, 2020
We will listen to you and light diyas on April 5. But, in return, please listen to us and to the wise counsel of epidemiologists and economists.
മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനും രംഗത്തെത്തിയിരുന്നു. ഇനി രാജ്യത്ത് ടോര്‍ച്ചിനും മെഴുകുതിരിക്കും ക്ഷാമം വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എം.പിമാരായ ശശി തരൂര്‍, മഹുവ മൊയ്ത്ര ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."