'യാഥാര്‍ത്ഥ്യത്തിലേക്കു വരൂ മോദി'- മഹുവ മൊയ്ത്ര
കൊല്‍ക്കത്ത: അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പറയുന്നതിന് പകരം യാഥാര്‍ത്ഥ്യത്തിലേക്ക് ഇറങ്ങി വരൂ എന്ന് പ്രധാനമന്ത്രിയോട് ബംഗാള്‍ എം.പി മഹുവ മൊയ്ത്ര. രാജ്യത്തെ നിര്‍മാണരംഗത്തും മറ്റുമുള്ള തൊഴിലാളികള്‍ക്ക് അടിയന്തര വേതനം ഉറപ്പാക്കൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
'വെളിച്ചം കെടുത്തി ബാല്‍ക്കണിയിലേക്കിറങ്ങുക. യാഥാര്‍ത്ഥ്യത്തിലേക്കു വരൂ മോദി. രാജ്യത്തെ നിര്‍മാണ രംഗത്തും മറ്റുമുള്ള തൊഴിലാളികള്‍ക്ക് അടിയന്തര വേതനം നല്‍കൂ. നിയമം ഇത് അനുവദിക്കുന്നുണ്ട്'- അവര്‍ ട്വീറ്റ് ചെയ്തു.
Turn out lights & come on balconies?
— Mahua Moitra (@MahuaMoitra) April 3, 2020
GET REAL MR. MODI!
Give India fiscal pkg worth 8-10pc of GDP
Ensure immediate wages to construction & other labour during lockdown- laws exist permitting this
Stop gagging real press in name of curbing fake news
ആദ്യം കയ്യടി, പിന്നെ മെഴുകുതിരി മോദിജി മഹാമാരി തന്നെ എന്നെഴുതിയ ഒരു പോസ്റ്റര്‍ വാട്‌സ് ആപ്പില്‍ ലഭിച്ച ഇത് പോസ്റ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ലെന്ന് പറഞ്ഞ് മറ്റൊരു ട്വീറ്റില്‍ അവര്‍ പങ്കുവെച്ചിട്ടുണ്ട്.
Couldn’t resist posting what I just received on whatsapp
— Mahua Moitra (@MahuaMoitra) April 3, 2020
Sad but true.. pic.twitter.com/cR57Y7uL4x
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."