റമദാനിലെ വ്രതം പ്രാധാന്യം നല്‍കുന്നത് ആത്മവിശുദ്ധിക്ക്: സാബിഖലി തങ്ങള്‍
തിരൂര്‍: റമദാനിലെ വ്രതം ആത്മശുദ്ധിക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍. തിരൂര്‍ സഹചാരി മെഡിസെന്ററിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 'ആസക്തികെതിരേ ആത്മസമരം' എന്ന പ്രമേയത്തില്‍ തലക്കടത്തൂരില് സംഘടിപ്പിക്കുന്ന പ്രമുഖരുടെ ത്രിദിന മതപ്രഭാഷണ പരമ്പരയുടെ ആദ്യദിന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയ്യിദ് കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ അധ്യക്ഷനായി. പി. സുരേന്ദ്രന് മുഖ്യാതിഥിയായി. അല്‍ ഹാഫിള് സിറാജുദ്ധീന് ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി, സയ്യിദ് അബ്ദുറശീദ് ശിഹാബ് തങ്ങള്‍ പാണ്ടിമുറ്റം, സയ്യിദ് എ.എസ്.കെ തങ്ങള്‍, പി.എം റഫീക്ക് അഹമദ്, അഷ്റഫ് ദാരിമി വെട്ടം, മുനീര്‍ വൈരങ്കോട്, ഹുസൈന് തലക്കടത്തൂര്‍ സംസാരിച്ചു. ശാക്കിര്‍ ഫൈസി കാളാട് സ്വാഗതവും റഹൂഫ് കണ്ണന്തളി നന്ദിയും പറഞ്ഞു. ഇന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്യും. എ.എം നൗഷാദ് ബാഖവി ചിറിയന്‍കീഴ് മുഖ്യ പ്രഭാഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."