'ദുരന്തമായും പിന്നീട് പ്രഹസനമായും ചരിത്രം ആവര്‍ത്തിക്കുമെന്നാണ് മഹദ് വചനം, ഇന്ത്യക്കിതാ ദുരന്തത്തോടൊപ്പം തന്നെ ഒരു പ്രഹസനം'- മോദിക്കെതിരെ രാമചന്ദ്ര ഗുഹ
ബംഗളൂരു: ഏപ്രില്‍ അഞ്ചിന് വീട്ടിലെ വെളിച്ചമണച്ച് ബാല്‍ക്കണിയില്‍ നിന്ന് ടോര്‍ച്ച് തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് ചരിത്രകാരന് രാമചന്ദ്ര ഗുഹയും. ട്വിറ്റര്‍ വഴിയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പ്രധാനമന്ത്രിയുടെ നിര്‍ദേശം ദുരന്തകാലത്തെ പ്രഹസനമെന്നാണ് ചരിത്രകാരന് രാമചന്ദ്ര ഗുഹ വിശേഷിപ്പിച്ചത്. ഇവന്റ് മാനേജ്മെന്റ് 9.0 എന്നും അദ്ദേഹം വിശേഷിപ്പിച്ചിട്ടുണ്ട്.
'ഇവന്റ് മാനേജ്മെന്റ് 9.0, ഒരു മഹാനായ ചിന്തകന്‍ ഒരിക്കല്‍ പറഞ്ഞു. ചരിത്രം ആവര്‍ത്തിക്കും. ആദ്യം ദുരന്തമായി പിന്നെ പ്രഹസനമായി. ദുരന്തനേരത്ത് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയില്‍ നമുക്കൊരു പ്രഹസനമുണ്ട്.' ഗുഹ ട്വീറ്ററില്‍ കുറിച്ചു.
Event Management 9.0
— Ramachandra Guha (@Ram_Guha) April 3, 2020
A great thinker once said that history repeats itself, first as tragedy, then as farce. In 21st century India, we have farce at the time of tragedy.
പൗരന്റെ കടമകളെ കുറിച്ച് ഭരണഘടനയില്‍ അക്കമിട്ടു പറയുന്നുണ്ട്. ശാസ്ത്രം, മാനവികത തുടങ്ങിയവയുടെ വികസനത്തില്‍ പങ്കാളികളാവാനാണ് അത്. എന്നാല്‍ ഇതില്‍ ഒരു ഭേദഗതി ഉണ്ട്. ജ്യോതിശാസ്ത്രം, ആഭിചാരപ്രയോഗം, അന്ധവിശ്വാസം എന്നിവയെ പ്രചരിപ്പിക്കുന്നതിന് എന്നാക്കണം- മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു.
The Constitution lists as a citizen's fundamental duties "to develop the scientific temper, humanism and the spirit of inquiry and reform". An Amendment is in order; to ask us all to promote astrology and voodoo and blind faith instead.
— Ramachandra Guha (@Ram_Guha) April 3, 2020
മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനും രംഗത്തെത്തിയിരുന്നു. ഇനി രാജ്യത്ത് ടോര്‍ച്ചിനും മെഴുകുതിരിക്കും ക്ഷാമം വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. എം.പിമാരായ ശശി തരൂര്‍, മഹുവ മൊയ്ത്ര മുന്‍ ധനമന്ത്രി പി ചിദംബരം എന്നിവരും വിമര്‍ശനവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."