'ആളുകളുടെ പ്രയാസങ്ങളെ കുറിച്ച പ്രതികരണമില്ല, ഷോ മാത്രം'- ശശി തരൂര്‍
ബംഗളൂരു: ഏപ്രില്‍ അഞ്ചിന് വീട്ടിലെ വെളിച്ചമണച്ച് ബാല്‍ക്കണിയില്‍ നിന്ന് ടോര്‍ച്ച് തെളിക്കാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂരും.
ആളുകളുടെ വേദന, സാമ്പത്തിക വിഷമം, അവരുടെ ബുദ്ധിമുട്ടുകള്‍ എന്നിവ എങ്ങനെ ലഘൂകരിക്കാം എന്നതിനെ കുറിച്ച് ഒരക്ഷരം മിണ്ടാതെ ഷോ കാണിക്കുക മാത്രമാണ് പ്രധാനമന്ത്രി ചെയ്തതെന്ന് ശശി തരൂര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു തരൂരിന്റെ വിമര്‍ശനം.
'ലോക്ഡൗണിന് ശേഷമുള്ള പ്രശ്നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവികാര്യങ്ങളോ ഇല്ല. ഇന്ത്യയുടെ ഫോട്ടോ-ഓപ് പ്രധാനമന്ത്രിയുടെ വെറുമൊരു ഫീല്‍ ഗുഡ് അവതരണം!. തരൂര്‍ ട്വീറ്റില്‍ കുറിച്ചു.
മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കണ്ണന് ഗോപിനാഥനും രംഗത്തെത്തിയിരുന്നു. ഇനി രാജ്യത്ത് ടോര്‍ച്ചിനും മെഴുകുതിരിക്കും ക്ഷാമം വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്. പശ്ചി ബംഗാല്‍ എം.പി മഹുവ മൊയ്ത്ര മുന്‍ ധനമന്ത്രി പി ചിദംബരം ചരിത്രകാരന് രാമചന്ദ3 ഗുഹ തുടങ്ങിയവരും വിമര്‍ശനവുമായി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."