ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബജറ്റ്കുടിവെള്ളത്തിനും ഭവന നിര്‍മാണത്തിനും ഊന്നല്‍
ഈരാറ്റുപേട്ട: 302305410 രൂപയുടെ വരവും 283415940 രൂപ ചിലവും 18889470 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ബജറ്റ് ഉപാധ്യക്ഷ കുഞ്ഞുമോള്‍ സിയാദ് അവതരിപ്പിച്ചു. മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭവനം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യ പരിപാലനം, രോഗങ്ങള്‍ക്കെതിരേയുള്ള പ്രതിരോധം, പോളിയോ നിര്‍മാര്‍ജനം, സമ്പൂര്‍ണ ക്ഷേമപെന്‍ഷന്‍, വിദ്യാഭ്യാസ പുരോഗതി, സ്ത്രീജന ക്ഷേമവും സുരക്ഷിതത്വവും, അഗതി പരിചരണം എന്നിവ ബജറ്റില്‍ വിഭാവനം ചെയ്യുന്ന പദ്ധതികളാണ്.
നികുതി പരിഷ്‌കരണ നടപടികളിലൂടെയും കാര്യക്ഷമമായ ധനകാര്യ മാനേജ്‌മെന്റിലൂടെയും വരുമാനം വര്‍ധിപ്പിക്കും. ജീര്‍ണാവസ്ഥയിലായ ടൗണ്‍ ബസ്സ്റ്റാന്‍ഡ്, ഷോപ്പിങ് കോംപ്ലക്‌സ് പൊളിച്ചുനീക്കി ബസ് ബേ, കാത്തിരുപ്പു കേന്ദ്രം, ശുചിമുറികള്‍, വ്യാപാര സമുച്ചയം, മാര്‍ക്കറ്റ് റോഡിലേക്ക് ഓവര്‍ബ്രിഡ്ജ് എന്നീ സൗകര്യങ്ങളോടെ പുതിയ ബസ് സ്റ്റാന്‍ഡ് നിര്‍മിക്കുന്നതിന് മൂന്നു കോടി. കടുവാമുഴി സ്റ്റാന്‍ഡില്‍ കാത്തിരുപ്പു കേന്ദ്രം, ശുചിമുറി സംവിധാനം, ചുറ്റുമതില്‍, ഷോപ്പിങ് കോംപ്ലക്‌സ്, വെളിച്ച സംവിധാനം എന്നിവക്ക് രണ്ടു കോടി. സിഗ്നല്‍ ബോര്‍ഡുകള്‍, മീഡിയനുകള്‍, വാര്‍ത്താ ബോര്‍ഡുകള്‍ എന്നിവക്ക് അഞ്ചു ലക്ഷം, തരിശ്ഭൂമി സംരക്ഷണം, പുറമ്പോക്ക് സംരക്ഷണഭിത്തി നിര്‍മാണം 50 ലക്ഷം. കടുവാമുഴിയിലെ നഗരസഭയുടെ പുറമ്പോക്ക് സംരക്ഷണഭിത്തി നിര്‍മാണം 10 ലക്ഷം. സമീപത്തുള്ള സ്വകാര്യവ്യക്തിയുടെ മൂന്നര സെന്റ് സ്ഥലം ഏറ്റെടുക്കുന്നതിന് 15 ലക്ഷം. അങ്കണവാടികള്‍ക്ക് സ്ഥലം വാങ്ങാന്‍ 50 ലക്ഷം, വിവിധ കേന്ദ്രങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് 30 ലക്ഷം. മുട്ടം ജങ്ഷന്‍-തോട്ടുമുക്ക് നദീതീര ഉദ്യാനത്തിന് 50 ലക്ഷം.
ചേന്നാട് ജങ്ഷന്‍ റൗണ്ടാന സൗന്ദര്യ വല്‍ക്കരണം അഞ്ചു ലക്ഷം. ജനകീയ ജലസേചന പദ്ധതിക്ക് 50 ലക്ഷം, ജവാന്‍ റോഡ് കലുങ്ക് നിര്‍മാണം അഞ്ചു ലക്ഷം. നടയ്ക്കല്‍-ഈറ്റില്‍ക്കയം റോഡിന് 20 ലക്ഷം. പാതയോരങ്ങളുടെ സൗന്ദര്യവല്‍ക്കരണം അഞ്ചു ലക്ഷം. അങ്കണവാടികളുടെ ഭൗതിക സാഹചര്യം ഉയര്‍ത്താന്‍ 10 ലക്ഷം. ഗവ. ആശുപത്രി, ആയുര്‍വേദ ആശുപത്രി, മൃഗാശുപത്രി, ഹോമിയോ ആശുപത്രി എന്നിവയ്ക്ക് മരുന്നും ഉപകരണങ്ങളും വാങ്ങാന്‍ 25 ലക്ഷം. വെടിക്കുന്ന് പാലം വീതി കൂട്ടുന്നതിനും തടനവനാല്‍ ചെക്ക് ഡാം സംരക്ഷണ ഭിത്തി നിര്‍മിക്കുന്നതിനും 10 ലക്ഷം. തെരുവ് വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്നതിനും ബള്‍ബുകള്‍ക്കും 10 ലക്ഷം. പ്രസംഗ മണ്ഡപംത്തിന് 10 ലക്ഷം. ടാറിങ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു ലക്ഷം, കോണ്‍ക്രീറ്റ് റോഡുകളുടെ അറ്റകുറ്റപ്പണിക്ക് അഞ്ചു ലക്ഷം ഭവനരഹിതരക്ക് അംഗീകാരമായി 165 വീടുകള്‍ക്ക് നഗരസഭാ വിഹിതം 60 ലക്ഷം. 400 പുതിയ വീടുകള്‍ക്ക് രണ്ടു കോടി, കോളനി പുനരുദ്ധാരണം 30 ലക്ഷം. കുടുംബശ്രീ ക്യാന്റീന്‍, സൗജന്യ നിരക്കില്‍ ഭക്ഷണം നല്‍കുന്നതിന് അഞ്ചു ലക്ഷം, വയോമിത്രം പദ്ധതിക്ക് 15 ലക്ഷം.
ബഡ്‌സ് സ്‌കൂളിലേക്ക് ഫര്‍ണിച്ചര്‍, തൊഴില്‍ പരിശീലന കേന്ദ്രം, ഫിസിയോ തെറാപ്പി ഉപകരണങ്ങള്‍, ഓഡിയോ സിസ്റ്റം, കളിപ്പാട്ടങ്ങള്‍ എന്നിവക്ക് 10 ലക്ഷം. സ്ലോട്ടര്‍ ഹൗസ് തേവരുപാറ യിലേക്ക് മാറ്റുവാന്‍ സ്ഥലം വാങ്ങുന്നതിന് 15 ലക്ഷം, ലൈബ്രറി കെട്ടിടം, പുസ്തകം, ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എന്നിവക്ക് 10 ലക്ഷം. നഗരസഭാ മന്ദിരത്തില്‍ ഉപകരണങ്ങള്‍ക്ക് 20 ലക്ഷം. ആശുപത്രിക്ക് കട്ടില്‍, കിടക്ക, വിരികള്‍, ഫര്‍ണീച്ചര്‍ എന്നിവക്ക് 10 ലക്ഷം. കൂടാതെ ടോയ്‌ലറ്റ് നിര്‍മാണത്തിന് 10 ലക്ഷം. തടവനാല്‍ തടയണക്കും മുണ്ടയ്ക്കപ്പറമ്പ് തടയിണക്കും 20 ലക്ഷം രൂപ എന്നിവയാണ് ബജറ്റിലെ പ്രധാന കാര്യങ്ങള്‍. അതേസമയം ബജറ്റില്‍ വിദ്യാഭ്യാസ മേഖലയെ അവഗണിച്ചുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."