വയലിലും തോട്ടിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങി
തിരൂര്‍: താനൂര്‍ ശോഭ പറമ്പ് തെക്ക് ഭാഗത്ത് വയലിലും തോട്ടിലും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതായി കണ്ടെത്തി. താനാളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് സമദാനി റോഡിലെ വയലിലാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങിയത്. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഐസ് കമ്പനിയില്‍ നിന്നും രാസവസ്തു ഒഴുക്കിവിടുന്നതാണ് മത്സ്യങ്ങള്‍ ചത്തുപൊങ്ങാനിടയാക്കിയതെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പ്രദേശത്തെ ഐസ് ഫാക്ടറി അടച്ച് പൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ആഴ്ചകള്‍ക്ക് മുന്‍പ് സമരരംഗത്തിറങ്ങിയിരുന്നു.
മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സ്ഥലത്ത് താനാളൂര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍, താനാളൂര്‍ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സഹദേവന്‍, താനൂര്‍ നഗരസഭാ കൗണ്‍സിലര്‍ പി.ടി ഇല്യാസ്, നഗരസഭാ പ്രതിപക്ഷ നേതാവ് ടി. അറമുഖന്‍, സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ രാമദാസ് എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ചത്ത മത്സ്യങ്ങളുടെയും വെള്ളത്തിന്റെയും സാമ്പിള്‍ വിശദ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യമായതിനാല്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയതോടെ പ്രദേശവാസികള്‍ ആശങ്കയിലായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."