HOME
DETAILS

തൃപ്രങ്ങോട് പഞ്ചായത്ത് നല്‍കിയ കത്ത് ഡി.എം.ഒ സര്‍ക്കാരിലേക്കയച്ചു

  
backup
June 04 2018 | 05:06 AM

%e0%b4%a4%e0%b5%83%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a8

 

ആലത്തിയൂര്‍: കുടുംബശ്രീയുടെ ന്യൂട്രിമിക്ക്‌സ് യൂനിറ്റ് തുടങ്ങുന്നതിന് ആരോഗ്യ ഉപകേന്ദ്രം ഒഴിയണമെന്നാവശ്യപ്പെട്ട് തൃപ്രങ്ങോട് പഞ്ചായത്ത് നല്‍കിയ കത്ത് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തീരുമാനത്തിനായി സര്‍ക്കാരിലേക്കയച്ചു. ജില്ലയില്‍ ഗുരുതര ആരോഗ്യ ഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ആലത്തിയൂര്‍ ആരോഗ്യ ഉപകേന്ദ്രം ഒഴിയണമെന്നാവശ്യപ്പട്ട് പഞ്ചായത്ത് കത്ത് നല്‍കിയത്.
ഇന്ന് അഞ്ചിന് മുന്‍പായി കെട്ടിടം ഒഴിയണമെന്നാണ് പഞ്ചായത്തിന്റെ അന്ത്യശാസനം. ഇതുണ്ടായില്ലെങ്കില്‍ തുടര്‍ന്നുള്ള കഷ്ടനഷ്ടങ്ങള്‍ക്ക് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫിസര്‍ ഉത്തരവാദിയായിരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ കത്തില്‍ പറയുന്നു.
നാട്ടുകാരുടെ നിരന്തര ആവശ്യത്തെതുടര്‍ന്നാണ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഉപകേന്ദ്രം കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ഒട്ടുംപുറം പാക്കേജില്‍ ഉള്‍പ്പെടുത്തി മാറ്റിസ്ഥാപിച്ചത്. പഞ്ചായത്തിന്റെ എസ്.സി ഫണ്ടുപയോഗിച്ച് പരപ്പേരിയില്‍ നിര്‍മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ ഉപകേന്ദ്രം പ്രവര്‍ത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ജനങ്ങളുടെ ആരോഗ്യത്തിനാണ് പരിഗണന നല്‍കുന്നതെന്നും അതിനാലാണ് കത്ത് സര്‍ക്കാരിലേക്ക് കൈമാറുന്നതെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന പറഞ്ഞു.
ഈ വിഷയത്തില്‍ രമ്യമായ പരിഹാരമാണ് പ്രതീക്ഷിക്കുന്നതെന്നും പഞ്ചായത്തുമായി തര്‍ക്കത്തിനില്ലെന്നും കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കുകയാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു. അതേസമയം ഇരുപത് വര്‍ഷമായി നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ നൂട്രിമിക്‌സ് യൂനിറ്റിനെ സംരക്ഷിക്കേണ്ട ബാധ്യത പഞ്ചായത്തിനുണ്ടെന്നും പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന സ്ഥാപനങ്ങളില്‍ പഞ്ചായത്ത് തീരുമാനമെടുക്കുമെന്നും തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് കുമാരന്‍ പറഞ്ഞു.
കുടുംബശ്രീക്ക് യൂനിറ്റ് തുടങ്ങാന്‍ സൗകര്യമുള്ള കെട്ടിടം വാടകക്ക് ലഭ്യമല്ലാത്തതിനാലാണ് ആരോഗ്യ ഉപകേന്ദ്രം ഒഴിപ്പിക്കുന്നതിന് കത്ത് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  8 minutes ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  21 minutes ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  28 minutes ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  an hour ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  an hour ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  2 hours ago
No Image

'ഇന്ത്യയിലെ തന്നെ തലയെടുപ്പുള്ള പൊതു ക്യാംപസുകളില്‍ വരെയില്ലാത്ത ഒരു ശാഠ്യം എന്തിനാണ് പി.എസ്.എം.ഒക്ക് മാത്രം' നിഖാബ് വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി ടി.കെ അശ്‌റഫ് 

Kerala
  •  2 hours ago
No Image

റോഡ് അടച്ച് സ്‌റ്റേജ് കെട്ടിയ സംഭവം; സി.പി.എം ഏരിയാ സെക്രട്ടറിയെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലിസ്

Kerala
  •  2 hours ago
No Image

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് മേല്‍ക്കൈ; എല്‍.ഡി.എഫില്‍ നിന്ന് മൂന്ന് പഞ്ചായത്ത് പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

നെതന്യാഹുവിന്റെ വിചാരണ തുടങ്ങി

International
  •  2 hours ago