ആരോഗ്യ സന്ദേശയാത്ര: ജില്ലയിലെ പര്യടനം പൂര്‍ത്തിയായി
തൊടുപുഴ: സംസ്ഥാന സര്‍ക്കാര്‍ രോഗ പ്രതിരോധ ബോധവല്‍ക്കണ പരിപാടിയുടെ ഭാഗാമായി സംഘടിപ്പിക്കുന്ന ആരോഗ്യ സന്ദേശയാത്രയുടെ ജില്ലയിലെ പര്യടനം പൂര്‍ത്തിയായി. പകര്‍ച്ചവ്യാധികള്‍ക്കെതിരേയും മൊബൈല്‍ ഫോണ്‍ ദുരുപയോഗം, കാന്‍സര്‍ ബോധവല്‍ക്കരണം, അവയവദാന സന്ദേശം, കൊതുകുജന്യ രോഗ നിയന്ത്രണം എന്നിവ സംബന്ധിച്ചുള്ള പാവകളി, തെരുവ് നാടകം, നാടന്‍ പാട്ട്, സംഗീതശില്പം എന്നിവയാണ് യാത്രയില്‍ അവതരിപ്പിച്ചത്.
തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നിന്നാരംഭിച്ച സന്ദേശ റാലിയില്‍ നഴ്സിങ് വിദ്യാര്‍ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ജീവനക്കാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ അണിനിരന്നു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ ചേര്‍ന്ന പൊതുസമ്മേളനം മുനിസിപ്പല്‍ ചെയര്പേഴ്സന് സഫിയാ ജബ്ബാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റിനി ജോഷി അധ്യക്ഷയായി. ഫൈലേറിയ ഇന്‍സ്പെക്ടര്‍ എം.എം സോമി, ജെ.എച്ച്.ഐ കെ. അബ്രാഹം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."