HOME
DETAILS

നഗര വികസനത്തിനും ടൂറിസത്തിനും മുന്‍ഗണന നല്‍കി കട്ടപ്പന നഗരസഭാ ബജറ്റ്

  
backup
March 31 2017 | 20:03 PM

%e0%b4%a8%e0%b4%97%e0%b4%b0-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%81%e0%b4%82-%e0%b4%9f%e0%b5%82%e0%b4%b1%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d


കട്ടപ്പന: നഗര വികസനത്തിനും ടൂറിസം മേഖലയ്ക്കും മുന്‍ഗണന നല്‍കി കട്ടപ്പന നഗരസഭാ ബജറ്റ്. 38615362 രൂപ മുന്നിരിപ്പും 393961500 രൂപ വരവും 377921500 രൂപ ചെലവും 54655362 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് വൈസ് ചെയര്‍പേഴ്‌സന്‍ ബിന്ദു സെബാസ്റ്റ്യന്‍ അവതരിപ്പിച്ചത്. നഗര സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ക്കായി ഒരുകോടി രൂപയും കല്യാണത്തണ്ടിനെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള കല്യാണത്തണ്ട് ടൂറിസം പദ്ധതിക്കായി മൂന്നു കോടി രൂപയും വകയിരുത്തി. കട്ടപ്പനയിലെ താലൂക്ക് ആശുപത്രിയുടെ നവീകരണത്തിനായി 90 ലക്ഷം രൂപയും കൊച്ചുതോവാള ഹെല്‍ത്ത് സബ് സെന്ററിന് കെട്ടിടവും കമ്മ്യൂണിറ്റി ഹാളും നിര്‍മിക്കാന്‍ 10 ലക്ഷം രൂപയും ഉപയോഗിക്കും.
നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളുടെ അപര്യാപ്തതയ്ക്ക് പരിഹാരം കാണാന്‍ മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് സിസ്റ്റത്തിനായി 50 ലക്ഷം രൂപ നീക്കിവച്ചു. മഴക്കാലത്ത് ടൗണിലെ മലിനജലം ഒഴുകിയെത്തുന്ന ഇടുക്കിക്കവല ബൈപാസ് റോഡിലും കുന്തളംപാറ ജങ്ഷനിലും ഡ്രൈനേജ് സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് നിര്‍മിക്കാനായി 80 ലക്ഷം രൂപ വകയിരുത്തി. മഴക്കാലത്തിന് മുന്‍പ് നഗരത്തിലെ ഓടകള്‍ ശുചീകരിക്കാനായി നാലു ലക്ഷം രൂപയും മുനിസിപ്പല്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥലമെടുപ്പിന് 50 ലക്ഷം രൂപയും മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ നവീകരണത്തിന് 25 ലക്ഷം രൂപയും മാറ്റിവച്ചു. ആധുനിക പവലിയന്‍ സംവിധാനത്തില്‍ സംരക്ഷണഭിത്തി നിര്‍മിക്കാന്‍ 40 ലക്ഷം രൂപയും വകയിരുത്തി.
നഗരസഭയുടെ തനതു വരുമാനത്തിന്റെ വലിയൊരു ശതമാനം വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ചെലവഴിക്കേണ്ടി വരുന്നതിന് പരിഹാരം കാണാന്‍ ബജറ്റില്‍ പദ്ധതിയുണ്ട്. നഗരസഭാ ഓഫിസില്‍ സോളാര്‍ പാനലിങ്ങിന് 50 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റുകള്‍ എല്‍.ഇ.ഡി ആക്കുന്നതിന് 30 ലക്ഷം രൂപയും വകയിരുത്തി. പുതിയ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപയും ഹൈമാസ്റ്റ് ലൈറ്റുകളുടെ റിപ്പയറിങ്ങിന് 450000 രൂപയും മാറ്റിവച്ചു. തേക്കടി, മൂന്നാര്‍, വാഗമണ്‍ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ളവരുടെ ഇടത്താവളമായി കട്ടപ്പനയെ മാറ്റാന്‍ പദ്ധതിയുണ്ട്. നഗരകവാടങ്ങള്‍ നിര്‍മിക്കാനായി 10 ലക്ഷം രൂപയും വി.ടി സൈബാസ്റ്റ്യന്‍ മെമോറിയല്‍ മുനിസിപ്പല്‍ പാര്‍ക്ക് നിര്‍മിക്കാനായി 50 ലക്ഷം രൂപയും വിനിയോഗിക്കും. നഗരസഭയിലെ പ്രധാന ജലസ്രോതസായ കട്ടപ്പനയാറ് സംരക്ഷിക്കാനും മാലിന്യ മുക്തമാക്കാനും തുടര്‍ സംരക്ഷണത്തിനുമായി അഞ്ചുലക്ഷം രൂപ നീക്കിവച്ചു. നഗരസഭാ വക സ്ഥലങ്ങള്‍, ആസ്തി വസ്തുവകകള്‍ തുടങ്ങിയവ സംരക്ഷിക്കാനായി അഞ്ചു ലക്ഷം രൂപയും ബസ് സ്റ്റാന്‍ഡിലെ കോംപ്ലക്‌സ് സംരക്ഷിക്കാനായി ട്രസ് വര്‍ക്ക് ചെയ്യാന്‍ 10 ലക്ഷം രൂപയും കോംപ്ലക്‌സിന്റെ മുകള്‍ നിലയില്‍ മുനിസിപ്പല്‍ കാന്റീന്‍ ഊട്ടുപുരയ്ക്കായി മൂന്നു ലക്ഷം രൂപയും വിനിയോഗിക്കും. നഗരസഭാ സ്വാപ് ഷോപ്പിന് പുതിയ കെട്ടിടം നിര്‍മിക്കാനും കെട്ടിട നിര്‍മാണ അവശിഷ്ടങ്ങള്‍ നിക്ഷേപിക്കാനുമായി 15 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. വര്‍ക്കിങ് വുമണ്‍സ്ബാച്ചിലേഴ്‌സ് ക്വാര്‍ട്ടേഴ്‌സിന് അഞ്ചു ലക്ഷം രൂപയും പൊലിസ് സ്റ്റേഷന് എതിര്‍വശത്തെ നഗരസഭാ വക സ്ഥലത്ത് പുതിയ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കാനായി 25 ലക്ഷം രൂപയും വകയിരുത്തി.
സ്‌പൈസസ് ഉല്‍പന്നങ്ങളുടെ പ്രോസസിങ്ങിനും വനിതകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതുമായ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സ്ഥാപിക്കാന്‍ 50 ലക്ഷം രൂപ മാറ്റിവച്ചു. ഐ.ടി.ഐ ജങ്ഷനില്‍ സിവില്‍ സ്റ്റേഷനു സമീപത്തായുള്ള നഗരസഭാ വക സ്ഥലത്ത് മിനി ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ 40 ലക്ഷം രൂപ വിനിയോഗിക്കും. നഗരസഭയ്ക്ക് ആംബുലന്‍സ് വാങ്ങാന്‍ ഒന്‍പതു ലക്ഷം രൂപയും നഗരത്തിലെ മാലിന്യം നീക്കം ചെയ്യാന്‍ പുതിയ വാഹനം വാങ്ങുന്നതിന് 10 ലക്ഷം രൂപയും ഓഫിസ് ആവശ്യത്തിന് സ്‌കൂട്ടര്‍ വാങ്ങുന്നതിന് 75000 രൂപയും വകയിരുത്തി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെളിമ പദ്ധതിക്ക് തുടക്കം:  റേഷൻ കാർഡിലെ തെറ്റുകൾ സൗജന്യമായി തിരുത്താം

Kerala
  •  25 days ago
No Image

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍

Kerala
  •  25 days ago
No Image

ഒന്നെടുത്താല്‍ ഒന്ന് സൗജന്യം; എല്‍ഇഡി ബള്‍ബ് ഓഫറുമായി കെഎസ്ഇബി

Kerala
  •  25 days ago
No Image

പരിഷ്കരണം പാളി; ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകം വീണ്ടും മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

Kerala
  •  25 days ago
No Image

കൊയിലാണ്ടി ബസ് സ്റ്റാന്‍ഡില്‍ ചുറ്റിത്തിരിയുന്ന കുട്ടികളെ ചോദ്യം ചെയ്തതിന് വനിത എഎസ്‌ഐയെ കൊണ്ട് മാപ്പു പറയിപ്പിച്ചു യുവാക്കള്‍;  വൈറലായി വിഡിയോ

Kerala
  •  25 days ago
No Image

അബ്ദുറഹീമിന്റെ മോചനത്തിനായി സമാഹരിച്ചത് 47.87 കോടി; ഇതുവരെ ചെലവായത് 36.27 കോടിയെന്ന് ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി 

Kerala
  •  25 days ago
No Image

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് നില്‍ക്കുന്നയാളെ മദ്യപിച്ചെത്തിയ അയല്‍വാസി വെട്ടിക്കൊന്നു

Kerala
  •  25 days ago
No Image

ചേവായൂര്‍ സഹകരണബാങ്ക് തെരഞ്ഞെടുപ്പ് ഇന്ന്; വോട്ടര്‍മാരെയും കൊണ്ട് എത്തിയ വാഹനങ്ങള്‍ക്കു നേരെ കല്ലേറ്

Kerala
  •  25 days ago
No Image

വേതനം നല്‍കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്; s

Kerala
  •  a month ago
No Image

ആരുടെയും ഏതൊരു വസ്തുവും വഖ്ഫ് ആണെന്ന് പ്രഖ്യാപിക്കാനാവില്ല

Kerala
  •  a month ago