HOME
DETAILS

തീരദേശത്ത് സമാധാനത്തിനായി ലീഗ്-സി.പി.എം സംയുക്ത ശ്രമം

  
backup
June 04 2018 | 05:06 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8%e0%b4%ae%e0%b4%be%e0%b4%a7%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%be


തിരൂര്‍: താനൂര്‍-തിരൂര്‍ തീരദേശങ്ങളില്‍ ശാശ്വത സമാധാനത്തിനു ലീഗ്-സി.പി.എം പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ആത്മാര്‍ഥ ശ്രമം. അക്രമങ്ങളില്‍ ഇരു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഗുരുതര ശാരീരിക പ്രശ്‌നങ്ങളും ഭവന നഷ്ടവും സംഭവിക്കുന്ന പശ്ചാത്തലത്തിലാണ് സമാധാനത്തിനു പാര്‍ട്ടി നേതൃത്വങ്ങള്‍ തന്നെ മുന്‍കൈയെടുക്കുന്നത്.
സി.പി.എം-ലീഗ് സംസ്ഥാന നേതൃത്വം നടത്തിയ സമവായ ചര്‍ച്ചയ്ക്കു ശേഷം തിരൂര്‍ കേന്ദ്രീകരിച്ചു സി.പി.എമ്മും മുസ്‌ലിം ലീഗും പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തില്‍ ഉഭയകക്ഷി ചര്‍ച്ചയും നടത്തി. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് തീരദേശത്തെ നേതൃത്വവും തമ്മില്‍ പരസ്പര ധാരണയിലെത്തിയത്. വ്യക്തിപരമായത് ഉള്‍പ്പെടെയുള്ള അനാവശ്യ വിഷയങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും സമാധാനാന്തരീക്ഷം ഉറപ്പുവരുത്താന്‍ പരസ്പരം പ്രകോപനങ്ങളുണ്ടാക്കാതെയും വിട്ടുവീഴ്ച ചെയ്തും മുന്നോട്ടുപോകണമെന്നുമാണ് തീരുമാനം.
ഇതിന്റെ ഭാഗമായി തീരദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്താനുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങി. ഇരു പാര്‍ട്ടികളിലെയും പ്രവര്‍ത്തകര്‍ക്ക് ഇതുസംബന്ധിച്ചു കര്‍ശന നിര്‍ദേശമാണ് നേത്യത്വം നല്‍കിയിരിക്കുന്നത്.
മുന്നറിയിപ്പ് ലംഘിച്ച് പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് ഒറ്റക്കെട്ടായ തീരുമാനം. റമദാനില്‍പോലും കൂട്ടായി അരയന്‍ കടപ്പുറത്ത് സി.പി.എം-ലീഗ് സംഘര്‍ഷമുണ്ടാകുകയും ഇരു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വെട്ടേല്‍ക്കുകയും തുടര്‍ന്നു വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിരുന്നു.
നിരന്തരം രാഷ്ട്രീയ സംഘര്‍ഷങ്ങളുണ്ടാകുകയും പരുക്കേല്‍ക്കപ്പെടുന്നവരുടെ ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവു വരികയും തീരദേശ കുടുംബങ്ങളിലെ പെണ്‍കുട്ടികളുടെ വിവാഹം മുടങ്ങുകയും സ്ഥലം വില്‍പന സാധ്യമല്ലാതാകുകയും ചെയ്തതോടെ ദുരിതത്തിലായ മത്സ്യത്തൊഴിലാളികളുടെ പ്രയാസങ്ങള്‍കൂടി കണക്കിലെടുത്താണ് സമാധാന ശ്രമം.
പാര്‍ട്ടികളുടെ പരസ്പര ധാരണയോടെയുള്ള സമാധാന ശ്രമങ്ങള്‍ക്കു ജനപ്രതിനിധികളുടെയും പൊലിസിന്റെയും പൊതുജനങ്ങളുടെയും പൂര്‍ണ പിന്തുണയുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  5 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  6 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  6 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  7 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  7 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  8 hours ago