മാധ്യമപ്രവര്‍ത്തകര്‍ സമൂഹ നന്മയുടെ വാഹകരാകണം: ജി സുധാകരന്‍
കൊല്ലം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ശബ്ദമാണ് മാധ്യമമെന്നും മാധ്യമ പ്രവര്‍ത്തകര്‍ നന്മയുടെ പ്രചാരകരായിരിക്കണമെന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. മാധ്യമ ധര്‍മത്തിന് വിരുദ്ധമായ കാര്യങ്ങള്‍ ശ്രദ്ധനേടുന്ന ഈ കാലത്ത് പത്രമാധ്യമങ്ങളുടെ കടമയെക്കുറിച്ച് പുനര്‍ചിന്തനം ആവശ്യമായി വരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊല്ലത്ത് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ രാജ്യാന്തര വാര്‍ത്താ ചിത്രമേളയുടെ സമാപന സമ്മേളം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒട്ടേറെ ജനോപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതൊന്നും പലമാധ്യമങ്ങളും കണ്ടില്ലന്ന് നടിക്കുകയാണ്.
ഹരിതകേരളം പോലെയുള്ള വിപ്ലവകരമായ പദ്ധതികള്‍ക്ക് പോലും അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടുന്നുണ്ടോ എന്നത് പരിശോധിക്കണം. പലപ്പോഴും അനാവശ്യ വിവാദങ്ങള്‍ക്ക് പിറകേയാണ് മാധ്യപ്രവര്‍ത്തകരുടെ സഞ്ചാരം. ഇത് പിന്നോട്ടുള്ള പോക്കാണ്. കാലം ഇത്തരം പ്രവൃത്തികളെ തമസ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ് ബാബു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, പ്രശസ്ത ഫോട്ടോഗ്രാഫര്‍ ബേണ്‍സ് ബ്യുവര്‍മാന്‍, മീഡിയ അക്കാദമി സെക്രട്ടറി കെ.ജി സന്തോഷ്, അസി. സെക്രട്ടറി കെ.ആര്‍ പ്രമോദ്, പ്രസ് ക്ലബ് സെക്രട്ടറി ഡി. ജയകൃഷ്ണന്‍, പ്രസിഡന്റ് സി. വിമല്‍ കുമാര്‍, മാധ്യമ പ്രവര്‍ത്തകരായ ദീപക് ധര്‍മടം, കെ. അജയകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."