മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന് അനങ്ങാപ്പാറ നയം: പി.ഡി.പി
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അനങ്ങാപ്പാറ നയമാണ് കാണിക്കുന്നതെന്ന് പാര്‍ട്ടി ഉപാധ്യക്ഷന്‍ പൂന്തുറ സിറാജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ന്യൂനപക്ഷങ്ങളുടെ വോട്ടുവാങ്ങി അധികാരത്തിലെത്തിയ ഇടതുമുന്നണി ന്യൂനപക്ഷവിരുദ്ധ സമീപനമാണ് പുലര്‍ത്തുന്നതെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. ഏറ്റവും ഒടുവില്‍ താനൂര്‍ കേസില്‍ അക്രമം നടത്തിയ ഒരു പൊലിസുകാരനെതിരേ പോലും സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്നു സിറാജ് പറഞ്ഞു.
അടുത്തിടെ മഅ്ദനിക്കു ഹൃദ്രോഗബാധയുണ്ടായപ്പോള്‍ മതിയായ ചികിത്സപോലും കര്‍ണാടക സര്‍ക്കാര്‍ നല്‍കിയില്ല. കര്‍ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ ജീവന്‍ പന്താടുന്നത് ഫാസിസ്റ്റ് അജണ്ടയുടെ ഭാഗമായിട്ടാണ്. സുപ്രിം കോടതിയുടെ ഉത്തരവ് പോലും കാറ്റില്‍പ്പറത്തി ഒച്ചിഴയും വേഗത്തിലാണ് അദ്ദേഹത്തിന്റെ വിചാരണ നടക്കുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി ഇടപെടണമെന്ന് സിറാജ് ആവശ്യപ്പെട്ടു. ഫാസിസത്തിനെതിരേ എപ്രില്‍ 13,14 തിയതികളില്‍ എറണാകുളത്ത് പി.ഡി.പി നേതൃത്വത്തില്‍ വിപുലമായ പരിപാടികള്‍ നടത്തും. 13ന് വൈകിട്ട് മൂന്നിന് എറണാകുളം കലൂര്‍ ഇന്റര്‍നാഷനല്‍ സ്‌റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ഫാസിസ്റ്റ് വിരുദ്ധ റാലി മറൈന്‍ഡ്രൈവ് മൈതാനിയില്‍ എത്തിച്ചേരും. തുടര്‍ന്നു ചേരുന്ന മാഹാസംഗമത്തില്‍ ദേശീയരംഗത്തെ പ്രമുഖ രാഷ്ട്രീയ,സാമൂഹിക,സാംസ്‌ക്കാരിക നേതാക്കള്‍ പങ്കെടുക്കും. 14ന് രാവിലെ പത്തിന് എറണാകുളം ടൗണ്‍ഹാളില്‍ പ്രതിനിധി സമ്മേളനവും വൈകിട്ട് മൂന്നിന് ഫാസിസത്തിനെതിരേ അടിസ്ഥാനവര്‍ഗ കൂട്ടായ്മയും സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."