ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്: പ്രൊഫ. ആര്‍ പ്രേംകുമാര്‍
കൊല്ലം: നവലിബറല്‍ കാലഘട്ടത്തില്‍ അധ്യാപക സമൂഹത്തിനുപോലും ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന രീതിയിലാണ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതെന്ന് എ.കെ.പി.സി.ടി ജില്ലാ സെക്രട്ടറി പ്രൊഫ. ആര്‍. പ്രേംകുമാര്‍.
കൊല്ലം ശ്രീ നാരായണ കോളജില്‍ എ.കെ.പി.സി.ടി സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദേഹം. പുതുതായി നിയമാനുസൃതം നിയമനം ലഭിച്ച അധ്യാപകര്‍ക്കു ശമ്പളം നിഷേധിച്ച കേരള യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കെതിരേ ശക്തമായ നിലപാടുകള്‍ ഉയരണം. യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ വിവിധ കോളജുകളിലായി നിയമനം നേടിയ നിരവധി അധ്യാപകര്‍ക്ക് സിന്‍ഡിക്കേറ്റ് അപ്രൂവല്‍ കിട്ടിയിട്ടുപോലും വൈസ് ചാന്‍സിലറുടെ നിലപാടുകാരണം ശമ്പളം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
കേരളത്തിലെ മറ്റെല്ലാ യൂനിവേഴ്‌സിറ്റികളിലും പുതുതായി നിയമനം ലഭിച്ചവര്‍ക്ക് ശമ്പളം ലഭിക്കുമ്പോഴാണ് കേരള യൂനിവേഴ്‌സിറ്റിയുടെ ഈ നിലപാട്. തികച്ചും അധ്യാപക വിരുദ്ധമായ നിലപാടുകള്‍ അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഡോ.വി സനല്‍കുമാര്‍, ഡോ പ്രതാപന്‍, കെ സെര്‍ജി, ഡോ. പി.കെ സോമരാജന്‍ സമ്മേളനത്തില്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. ഡോ. അജയകുമാര്‍ അധ്യക്ഷനായി. എ.കെ.പി.സി.ടി.എ ബ്രാഞ്ച് സെക്രട്ടറി ഡോ.എന്‍ ഷാജി, എസ്. വിഷ്ണു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."