വി തുളസീദാസ് കണ്ണൂര്‍ എയര്‍പോര്‍ട്ട് എം.ഡി
കണ്ണൂര്‍: കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (കിയാല്‍) മാനേജിങ് ഡയറക്ടറായി വി തുളസീദാസിനെ നിയമിച്ചു. എം.ഡി ആയിരുന്ന ജി ചന്ദ്രമൗലി കാലാവധി പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലേക്കു തിരിച്ചുപോകും. 2013ല്‍ എം.ഡി സ്ഥാനത്തു നിന്നു വി തുളസീദാസ് രാജിവച്ച ഒഴിവിലാണു ചന്ദ്രമൗലി ചുമതല ഏറ്റെടുത്തിരുന്നത്.
തുളസീദാസ് മൂന്നു വര്‍ഷമായി ഒമാന്‍ എയറിന്റെ ബോര്‍ഡ് ഡയറക്ടറും അഡൈ്വസറുമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. എയര്‍ഇന്ത്യ ചെയര്മാന് ആന്‍ഡ് മാനേജിങ് ഡയറക്ടര്‍, തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമി എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് എന്നീ സ്ഥാനങ്ങളും തുളസീദാസ് വഹിച്ചിട്ടുണ്ട്. 1972 ബാച്ച് ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ത്രിപുര ചീഫ് സെക്രട്ടറിയായിരുന്നു.
കണ്ണൂര്‍ വിമാനത്താവളത്തിന്റെ ആദ്യഘട്ടത്തില്‍ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുന്നതിനും കണ്‍സല്‍ട്ടന്‍സിയെ തീരുമാനിക്കുന്നതിനും നേതൃത്വം നല്കിയതും തുളസീദാസ് ആയിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ എം.ഡി സ്ഥാനത്തു നിന്നു രാജിവച്ചപ്പോഴാണു ചന്ദ്രമൗലി നിയമിതനായിരുന്നത്. ചന്ദ്രമൗലി എം.ഡിയായിരിക്കെയാണു വിമാനത്താവള റണ്‍വേ പ്രവൃത്തി ഉദ്ഘാടനവും പരീക്ഷണ പറക്കലും നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."