ഗ്വാട്ട്മലയില്‍ അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ച് 25 മരണം
ഗ്വാട്ട്മല സിറ്റി: മധ്യ അമേരിക്കന്‍ രാജ്യമായ ഗ്വാട്ട്മലയില്‍ അഗ്നിപര്‍വ്വം പൊട്ടിത്തെറിച്ച് 25 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഈ വര്‍ഷം ഇതു രണ്ടാമത്തെ പ്രാവശ്യമാണ് ഇവിടെ അഗ്നിപര്‍വ്വം പൊട്ടിത്തെറിക്കുന്നത്.
ലാവാ പ്രവാഹവും കനത്ത പൊടിപടലങ്ങളും കൊണ്ട് ദുരന്തപൂര്‍ണമായിരിക്കുകയാണ് സമീപപ്രദേശങ്ങള്‍. ആറു മൈലുകള്‍ ദൂരം വരെ അന്തരീക്ഷത്തില്‍ പുകപടലമുണ്ട്. നിരവധി വാഹനങ്ങളും കെട്ടിടങ്ങളും ചാരത്തില്‍ കുളിച്ചിരിക്കുകയാണ്.
അഗ്നിപര്‍വ്വതത്തിന് സമീപം താമസിക്കുന്നവരോട് മാറിപ്പോവാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 3700 ല്‍ അധികം പേരെ രാത്രി നടത്തിയ തെരച്ചിലില്‍ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
12 കുട്ടികള്‍ അടക്കം 15 പേരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊളോണിയന്‍ നഗരമായ ആന്റിഗ്വയിലാണ് ഏറെ അപകടനിലയിലുള്ള പര്‍വ്വതം സ്ഥിതിചെയ്യുന്നത്. പ്രധാന വിനോദസഞ്ചാര കേന്ദ്രം കൂടിയാണിത്. ഞായറാഴ്ചയുണ്ടായ പൊട്ടിത്തെറിയില്‍ വിനോദസഞ്ചാരികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
പൊട്ടിത്തെറിയെത്തുടര്‍ന്ന് 25 മൈല്‍ ദൂരത്തുള്ള തലസ്ഥാന നഗരിയായ ഗ്വാട്ട്മല സിറ്റിയിലേക്കും ചാരം എത്തിയിട്ടുണ്ട്. റണ്‍വേയില്‍ ചാരം പതിഞ്ഞതിനാല്‍ വിമാനത്താവളം തല്‍ക്കാലത്തേക്ക് അടച്ചിട്ടു. റണ്‍വേ വൃത്തിയാക്കുന്നതിന്റെ ചിത്രങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടുണ്ട്.
Elementos de la Primera Brigada de Policía Militar "Guardia de Honor", realizan limpieza en la pista de aterrizaje del Aeropuerto Internacional "La Aurora", afectada por la caída de ceniza volcánica.#365DíasAlServicioDeMiPatria pic.twitter.com/nnnd0ULA1u
— Ejército Guatemala (@Ejercito_GT) June 4, 2018
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."