HOME
DETAILS

ജീവനക്കാരുടെ കുറവ്; മെഡിക്കല്‍ കോളജില്‍ വാര്‍ഡുകളുടെ എണ്ണം കുറച്ചു

  
backup
June 04 2018 | 06:06 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b5%81%e0%b4%b1%e0%b4%b5%e0%b5%8d-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf



ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജീവനക്കാരുടെ കുറവ് കാരണം വാര്‍ഡുകളുടെ എണ്ണം കുറച്ചു. മെഡിസിന്‍ വിഭാഗം വാര്‍ഡുകളാണ് പകുതിയിലേറെ കുറച്ചത്. നിപാ രോഗത്തിന് പ്രത്യേകം തയാറാക്കിയ പനി വാര്‍ഡിലേക്ക് കൂടുതല്‍ നഴ്‌സുമാരെയും ജീവനക്കാരെയും നിയോഗിച്ചതോടെയാണ് വാര്‍ഡുകളില്‍ ജീവനക്കാരുടെ കുറവുണ്ടായത്.
ആറ് യൂനിറ്റുകളും എട്ട് വാര്‍ഡുകളുമാണ് മെഡിസിന്‍ വിഭാഗത്തിനായി ഇവിടെയുള്ളത്. എട്ട് വാര്‍ഡുകള്‍ മൂന്നെണ്ണമായാണ് ഇപ്പോള്‍ കുറച്ചിരിക്കുന്നത്. മെഡിസിന്‍ വിഭാഗത്തില്‍നിന്ന് കൂടാതെ മറ്റ് വിഭാഗങ്ങളില്‍ നിന്നും നിരവധി ജീവനക്കാരെയാണ് പനി വാര്‍ഡിലേക്ക് നിയോഗിച്ചത്.
പനിയുമായെത്തുന്ന രോഗിയോടൊപ്പം കൂട്ടിരിപ്പുകാരെയും സഹായികളെയും അനുവദിക്കുന്നില്ല. ഓ.പി ടിക്കറ്റ് എടുക്കുന്നത് മുതല്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതും രോഗിക്കാവശ്യമായ പരിശോധനകള്‍ നടത്തികൊടുക്കുന്നതുമെല്ലാം ആശുപത്രി ജീവനക്കാരാണ്. അതുകൊണ്ടാണ് ഈ വിഭാഗത്തിലേക്ക് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വന്നത്. നിലവില്‍ കുറഞ്ഞ ജീവനക്കാരുമായി ഇഴഞ്ഞു നീങ്ങിയിരുന്ന പല വിഭാഗത്തിലും ഇതോടെ ജീവനക്കാരുടെ ക്ഷാമം രൂക്ഷമായി.
വാര്‍ഡുകളില്‍ രോഗികള്‍ ഗണ്യമായി കുറഞ്ഞത് കൊണ്ടാണ് വാര്‍ഡുകള്‍ കുറക്കാന്‍ സാധിച്ചത്. സ്ഥിതി ശാന്തമാവുകയും രോഗികള്‍ ആശുപത്രിയിലെത്താന്‍ തുടങ്ങുകയും ചെയ്താല്‍ ജീവനക്കാരുടെ കുറവ് ആശുപത്രി പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago
No Image

മഹാരാഷ്ട്ര, ഹരിയാന  തെരഞ്ഞെടുപ്പ് പരാജയം; സമ്പൂര്‍ണ്ണ പുനസംഘടനക്ക് ഒരുങ്ങി കോണ്‍ഗ്രസ്

National
  •  12 days ago
No Image

രാത്രി ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ബിഹാര്‍ സ്വദേശി പിടിയില്‍

crime
  •  12 days ago