ക്ഷേത്രഭാരവാഹികള്‍ ഏറ്റുമുട്ടി; എസ്.ഐക്കു മര്‍ദനം
വിഴിഞ്ഞം: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ഭാരവാഹികള്‍ തമ്മില്‍ ഏറ്റുമുട്ടി. നിയന്ത്രിക്കാന്‍ പോയ എസ്.ഐയെയും സംഘത്തെയും വളഞ്ഞു വച്ച് മര്‍ദിച്ചു. കല്ലേറില്‍ വൃദ്ധയുടെ തലക്ക് ഗുരുതര പരുക്ക്.
കാഞ്ഞിരംകുളം ഇരു വൈക്കോണം ദേവിക്ഷേത്രത്തില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട്നേരത്തെ തര്‍ക്കമുണ്ടായിരുന്നതിനാല്‍ ഇവിടത്തെ ഉത്സവം ഹൈക്കോടതി നിരോധിച്ചിരുന്നതായി പൂവാര്‍ പൊലിസ് അറിയിച്ചു. ഇതിനിടയില്‍ പൂജ നടത്താന്‍ എന്ന പേരില്‍ കഴിഞ്ഞ ദിവസമെത്തിയ ഒരു വിഭാഗം ദേവിയുടെ തിരുമുടി പുറത്തെടുക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിനു കാരണമായത്. തടയാനെത്തിയ പൂവാര്‍ എസ്.ഐ.പ്രകാശിനെയും മറ്റ് പൊലിസുകാരെയും തടഞ്ഞുവച്ച് മര്‍ദിച്ചു.
എസ്.ഐ.യുടെ യൂണിഫോമും വലിച്ച് കീറി. ഇതിനിടയില്‍ ഒരു വിഭാഗം കല്ലേറും ആരംഭിച്ചു. കല്ലേറില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ ഇരു വൈക്കോണം സ്വദേശി വാസന്തി (65) യെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടുതല്‍ പൊലിസ് എത്തിയാണ് സ്ഥിതി നിയന്ത്രണവിധേയമാക്കിയത്. ഇരുപത്തിയഞ്ചോളം പേര്‍ക്കെതിരെ കേസെടുത്തതായി എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."